15 മില്യണ്‍ ബാരല്‍ റഷ്യന്‍ എണ്ണ ഏറ്റെടുക്കാതെ ഇന്ത്യഉള്ളി കയറ്റുമതി നിരോധനം മാർച്ച് 31 വരെ തുടരുംകേന്ദ്രവിഹിതം കിട്ടണമെങ്കിൽ കേസ് പിൻവലിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു: ധനമന്ത്രി കെ എൻ ബാലഗോപാൽ25 സ്വകാര്യ വ്യവസായ പാർക്കുകൾ കൂടി അനുവദിക്കും: മുഖ്യമന്ത്രിറഷ്യൻ എണ്ണ വാങ്ങാനുള്ള നിലപാടിൽ മാറ്റമില്ലെന്ന് ഇന്ത്യ

കല്‍ക്കരി ഇറക്കുമതിക്കായി കണ്‍സോര്‍ഷ്യം രൂപീകരിച്ചേക്കും

ന്യൂഡൽഹി: കല്‍ക്കരി ഇറക്കുമതിക്കായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികളുടെ ഒരു കണ്‍സോര്‍ഷ്യം രൂപീകരിക്കാന്‍ പദ്ധതി. ആഭ്യന്തര സ്റ്റീല്‍ കമ്പനികള്‍ക്കായി കോക്കിംഗ് കല്‍ക്കരി ഇറക്കുമതി സുഗമമാക്കുന്നതിനുവേണ്ടിയാണ് കണ്‍സോര്‍ഷ്യം.

കുറഞ്ഞ വിതരണവും കോക്കിംഗ് കല്‍ക്കരിയുടെ ഉയര്‍ന്ന വിലയും കാരണം പ്രമുഖ ഇന്ത്യന്‍ സ്റ്റീല്‍ കമ്പനികള്‍ പ്രധാന സ്റ്റീല്‍ നിര്‍മ്മാണ അസംസ്‌കൃത വസ്തുക്കളുടെ വിതരണം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു.

ഇന്ത്യന്‍ സ്റ്റീല്‍ കമ്പനികള്‍ പ്രതിവര്‍ഷം 70 ദശലക്ഷം മെട്രിക് ടണ്‍ കോക്കിംഗ് കല്‍ക്കരിയാണ് ഉപയോഗിക്കുന്നത്. രാജ്യത്തിന്റെ മൊത്തം ആവശ്യത്തിന്റെ 85%വും ഇറക്കുമതിയാണ്.

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ക്രൂഡ് സ്റ്റീല്‍ ഉല്‍പ്പാദകരായ ഇന്ത്യയിലെ സ്റ്റീല്‍ മില്ലുകള്‍, ഓസ്ട്രേലിയയില്‍ നിന്നുള്ള കോക്കിംഗ് കല്‍ക്കരിയുടെ അസ്ഥിരമായ വിതരണം കൊണ്ട് പ്രതിസന്ധി നേരിടുന്നുണ്ട്. ഇത് സാധാരണയായി ഇന്ത്യയുടെ വാര്‍ഷിക ഇറക്കുമതിയുടെ പകുതിയിലധികം വരും.

ഓസ്ട്രേലിയക്കു പുറമേ അമേരിക്ക, ഇന്തോനേഷ്യ, കാനഡ എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യ കോക്കിംഗ് കല്‍ക്കരി ഇറക്കുമതി ചെയ്യുന്നു.

സര്‍ക്കാര്‍ പിന്തുണയുള്ള കമ്പനികളുടെ കണ്‍സോര്‍ഷ്യം വിവിധ രാജ്യങ്ങളിലെ വിതരണക്കാരെ സമീപിച്ച് വിലകളും മറ്റ് ഇറക്കുമതി ഡീലുകളും ചര്‍ച്ച ചെയ്ത് ഇറക്കുമതി ചെയ്ത അസംസ്‌കൃത വസ്തുക്കള്‍ പ്രാദേശിക സ്റ്റീല്‍ മില്ലുകള്‍ക്ക് വില്‍ക്കുന്നതിലൂടെ സ്റ്റീല്‍ കമ്പനികള്‍ക്ക് കോക്കിംഗ് ഇറക്കുമതി ചെയ്യുന്നത് എളുപ്പമാക്കുമെന്ന് വൃത്തങ്ങള്‍ പറഞ്ഞു.

കണ്‍സോര്‍ഷ്യത്തില്‍ ഉള്‍പ്പെട്ടേക്കാവുന്ന കമ്പനികളുടെ പേരുകള്‍ ആരും വെളിപ്പെടുത്തിയിട്ടില്ല.

ഇന്ത്യയുടെ കോക്കിംഗ് കല്‍ക്കരി ഇറക്കുമതി വൈവിധ്യവത്കരിക്കുന്നതും കണ്‍സോര്‍ഷ്യം പരിശോധിക്കും. ഏറ്റവും മികച്ച വില ലഭിക്കുകയും ഇറക്കുമതി ബാസ്‌ക്കറ്റ് വൈവിധ്യവത്കരിക്കുന്നതിന് ഓസ്ട്രേലിയയ്ക്ക് അപ്പുറത്തേക്ക് നോക്കുകയും ചെയ്യുക എന്നതാണ് ആശയം.

നവംബറില്‍, ഓസ്ട്രേലിയ ഇന്ത്യയ്ക്ക് കോക്കിംഗ് കല്‍ക്കരി സ്ഥിരമായി വിതരണം ചെയ്യുമെന്ന് ഉറപ്പു നല്‍കിയിരുന്നുവെങ്കിലും വിതരണം ഇപ്പോഴും മോശമാണ്.

ഓസ്ട്രേലിയന്‍ വിതരണത്തിലെ വിടവുകള്‍ നികത്താന്‍ ഇന്ത്യ റഷ്യയില്‍ നിന്ന് കൂടുതല്‍ കോക്കിംഗ് കല്‍ക്കരി ശേഖരിക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

മോസ്‌കോയില്‍ നിന്ന് വാങ്ങുന്നതിന്റെ മറ്റൊരു നേട്ടം, റഷ്യന്‍ സാധനങ്ങള്‍ ഓസ്‌ട്രേലിയന്‍ ചരക്കുകളേക്കാള്‍ വിലകുറഞ്ഞതാണ്, അവര്‍ പറഞ്ഞു.

കണ്‍സോര്‍ഷ്യം രൂപീകരിക്കുന്നതിന് മുമ്പ്, കോക്കിംഗ് കല്‍ക്കരി ഉറവിടത്തിനായി മംഗോളിയയുമായി സര്‍ക്കാര്‍ ഉടന്‍ ഔദ്യോഗികമായി ചര്‍ച്ചകള്‍ പുനരാരംഭിക്കും.

X
Top