കേന്ദ്ര സർക്കാരിന്റെ നികുതി വരുമാനം കുതിച്ചുയരുന്നു; ആദായ നികുതി വഴി മാത്രം ഖജനാവിലെത്തിയത് 6 ലക്ഷം കോടിരാജ്യത്തെ വ്യാവസായിക ഉത്പാദനത്തിൽ ഇടിവ്റെക്കോർഡ് തക‌ർത്ത് മ്യൂച്വൽഫണ്ടിലെ മലയാളി നിക്ഷേപം; കഴിഞ്ഞമാസം 2,​930.64 കോടി രൂപയുടെ വർധനറെക്കോർഡ് നേട്ടം കൈവിട്ട് ഇന്ത്യയുടെ വിദേശ നാണ്യശേഖരംഎല്ലാ മൊബൈൽ ഫോണുകളും പ്രാദേശികമായി നിർമിക്കുന്ന രാജ്യമായി മാറാൻ ഇന്ത്യ

എച്ച്പിയുമായി ചേർന്ന് ഇന്ത്യയിൽ ഉൽപ്പാദനം തുടങ്ങി ഗൂഗിൾ

യുഎസ് ടെക് ഭീമനായ ഗൂഗിൾ (Google) ഇന്ത്യയിൽ ലാപ്‌ടോപ് നിർമ്മാണം തുടങ്ങി. പ്രമുഖ കമ്പ്യൂട്ടർ നിർമാതാക്കളായ എച്ച്പിയുമായി (HP) ചേർന്നാണ് നിർമ്മാണം.

ബജറ്റ് ഫ്രണ്ട്‌ലി മോഡലുകളായ ക്രോംബുക്കിന്റെ (Chromebook) നിർമ്മാണമാണു രാജ്യത്ത് ആരംഭിച്ചിരിക്കുന്നത്. കേന്ദ്രത്തിന്റെ മെയ്ക്ക് ഇൻ ഇന്ത്യ ആശയം ഉൾക്കൊണ്ടാണ് പദ്ധതി. ആദ്യമായാണ് ഗൂഗിൾ ഇന്ത്യയിൽ ക്രോംബുക്കുകൾ നിർമ്മിക്കുന്നത്.

ഇന്ത്യൻ വിദ്യാർഥികൾക്ക് താങ്ങാനാവുന്നതും സുരക്ഷിതവുമായ കമ്പ്യൂട്ടിംഗ് ആക്‌സസ് ഉറപ്പാക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ വ്യക്തമാക്കി.

ക്രോംബുക്കുകളുടെ നിർമ്മാണം ഇന്ത്യയിൽ ആരംഭിച്ചതായി എച്ച്പി വക്താവും സ്ഥിരീകരിച്ചതായി വാർത്ത ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുക്കു. 15,990 രൂപ മുതൽ ക്രോംബുക്കുകൾ ലഭ്യമാകുമെന്നാണ് റിപ്പോർട്ട്. ഓൺലൈനായാകും ഈ മോഡലുകളുടെ വിൽപ്പന.

ഗൂഗിളിന്റെ ക്രോംബുക്ക് അംബാനിയുടെ ജിയോ ബുക്കിന് കടുത്ത വെല്ലുവിളി ഉയർത്തുമെന്ന കാര്യത്തിൽ തർക്കമില്ല. അടുത്തിടെ റിലയൻസ് പ്രഖ്യാപിച്ച ജിയോ ബുക്കിന് 16,500 രൂപയാണ് വിലവരുന്നത്.

എച്ച്പിയുടെ ലാപ്‌ടോപ്പുകളും, ഡെസ്‌ക്‌ടോപ്പുകളും നിർമ്മിക്കുന്ന് ചെന്നൈയ്ക്ക് സമീപമുള്ള ഫ്‌ലെക്സ് ഫെസിലിറ്റിയിലാണ് ക്രോംബുക്കുകളുടെയും നിർമ്മാണം. 202 ഓഗസ്റ്റ് മുതൽ ഈ പ്ലാന്റാണ് കമ്പനിയുടെ പ്രധാന കേന്ദ്രം.

ഡെൽ, അസൂസ് തുടങ്ങിയ പിസി നിർമ്മാതാക്കളുമായി കൂടുതൽ ഫലപ്രദമായി മത്സരിക്കാൻ സഹകരണം ഗൂഗിളിനെയും, എച്ച്പിയേയും സഹായിക്കും.

ഐടി ഹാർഡ്വെയറിനായുള്ള സർക്കാരിന്റെ 17,000 കോടി രൂപയുടെ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്‌കീമിന് കീഴിലുള്ള അപേക്ഷകരിൽ ഒരാളാണ് എച്ച്പി. വിപണികളിൽ വൻ സ്വീകാര്യത നേടുന്ന നോട്ട്ബുക്ക് മോഡലുകളെ അപേക്ഷിച്ച് ക്രോംബുക്ക് കുറഞ്ഞ വിലയിലാണ് എത്തുന്നത്.

ലോകമെമ്പാടുമുള്ള 50 ദശലക്ഷത്തിലധികം വിദ്യാർഥികളെയും അധ്യാപകരെയും സഹായിക്കുന്ന K- 12 വിദ്യാഭ്യാസത്തിൽ ക്രോംബുക്കുകൾക്കു വലിയ പ്രധാന്യമുണ്ടെന്ന് ഗൂഗിളും, എച്ച്പിയും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.

ക്രോംബുക്കുകളുടെ പ്രാദേശിക ഉൽപ്പാദനം എച്ച്പിയുടെ ഇന്ത്യയിൽ നിർമ്മിച്ച പിസി പോർട്ട്ഫോളിയോ വികസിപ്പിക്കുമെന്ന കാര്യത്തിലും തർക്കമില്ല.

പദ്ധതി വിജയം കണ്ടാൽ കൂടുതൽ മോഡലുകളും, സഹകരണങ്ങളും ഗൂഗിളിൽ നിന്നു പ്രതീക്ഷിക്കാം. 2020 മുതൽ എച്ച്പിയും രാജ്യത്ത് നിർമ്മാണ പ്രവർത്തനങ്ങൾ വിപുലീകരിക്കുകയാണ്.

2021 ഡിസംബർ മുതൽ HP EliteBooks, HP ProBooks, HP G8 സീരീസ് നോട്ട്ബുക്കുകൾ എന്നിവയുൾപ്പെടെയുള്ള വിവിധ ലാപ്ടോപ്പുകളുടെ നിർമ്മാനം കമ്പനി ഇന്ത്യയിൽ ആരംഭിച്ചിരുന്നു.

X
Top