സ്വർണശേഖരത്തിൽ ജപ്പാനെ പിന്തള്ളി ഇന്ത്യ5ജി ഫോണ്‍ വിപണി: യുഎസിനെ പിന്തള്ളി ഇന്ത്യ രണ്ടാമത്ചൈനയില്‍ ആവശ്യം കുറഞ്ഞതോടെ ചെമ്പിന്റെ വില ഇടിയുന്നുപഞ്ചസാര കയറ്റുമതി നിരോധനം നീട്ടുംഅർദ്ധചാലക ദൗത്യത്തിന് $10 ബില്യൺ ബൂസ്റ്റർ പാക്കേജ് ലഭിച്ചേക്കാം

ഗൂഗിൾ പ്ലേ സെക്യൂരിറ്റി റിവാർഡ് പ്രോഗ്രാം നിർത്തുന്നു

2017ൽ ആയിരുന്നു ഗൂഗിൾ, ഗൂഗിൾ പ്ലേ സെക്യൂരിറ്റി റിവാർഡ് പ്രോഗ്രാം എന്ന പദ്ധതി അവതരിപ്പിച്ചത് ഗൂഗിൾ പ്ലേ സ്റ്റോറിൽ ലിസ്‌റ്റ് ചെയ്‌തിരിക്കുന്ന ആപ്പുകളിലെ ബഗുകൾ റിപ്പോർട്ട് ചെയ്യാൻ ബഗ് ഹണ്ടർമാരെ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് നിലവിൽ വന്നത്.

അതേസമയം ആപ്പുകളിലെ കേടുപാടുകൾ കണ്ടെത്തുന്ന സുരക്ഷാ ഗവേഷകർക്ക് ഗൂഗിൾ പ്രതിഫലം നൽകുകയും ചെയ്തിരുന്നു.

100 ദശലക്ഷം ഇൻസ്റ്റാളുകളുള്ള എല്ലാ ആപ്പുകളും കവർ ചെയ്യുന്നതിനായായിരുന്നു ഗൂഗിൾ പ്ലേ ഇത്തരത്തിൽ സെക്യൂരിറ്റി റിവാർഡ് പ്രോഗ്രാം പ്രഖ്യാപിച്ചിരുന്നത്.

എന്നാൽ ഇപ്പോഴിതാ ഗൂഗിൾ പ്ലേ സെക്യൂരിറ്റി റിവാർഡ് പ്രോഗ്രാം (ജിപിഎസ്ആർപി) ഓഗസ്റ്റ് 31ന് ഷട്ട് ഡൗൺ ചെയ്യുമെന്ന് സെർച്ച് ഭീമൻ ഗൂഗിൾ പ്രഖ്യാപിച്ചതായി അൻഡ്രോയിഡ് പൊലീസ് പോലുള്ളവ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം ഈ റിവാർഡ് പ്രോഗ്രാം ശാശ്വതമായി അവസാനിപ്പിക്കുകയാണെന്ന് എൻറോൾ ചെയ്ത ഡവലപ്പർമാരെ ഗൂഗിൾ അറിയിച്ചത്രെ.

അതേസമയം ആപ്പുകളിൽ പിഴവുകൾ കണ്ടെത്തി പണം സമ്പാദിക്കാൻ ശ്രമിക്കുന്ന ബഗ് ബൗണ്ടി ഹണ്ടർമാർക്ക് അവരുടെ അവസാമ റിപ്പോർട്ടുകൾ നൽകാൻ‌ രണ്ടാഴ്ചയിൽ താഴെ സമയമേ ഉള്ളൂ. കൂടാതെ അടുത്ത പേയ്മെന്റ് ലഭിക്കാനും അൽപ്പം കാലതാമസം വന്നേക്കാമെന്നും ഗൂഗിൾ അറിയിച്ചു.

എന്നാൽ സെൻസിറ്റീവ് ഉപയോക്തൃ ഡാറ്റ മോഷ്ടിക്കുന്ന ആപ്പുകൾ തിരിച്ചറിയുന്നതിന് 500 ഡോളറുകളും റിമോട്ടായി ഫോൺ നിയന്ത്രിക്കാൻ സാധ്യതയുള്ള ആപ്പുകൾ തിരിച്ചറിയുന്നതിന് 20,000 ഡോളർവരെയുമാണ് നിലവിൽ ഗൂഗിൾ നൽകിയിരുന്നത്.

2019ൽ മാത്രം ബഗുകൾ റിപ്പോർട്ടുചെയ്യുന്നതിന് രണ്ടേകാൽക്കോടിയോളം രൂപ പ്രതിഫലമായി നൽകിയതായി ഗൂഗിൾ അറിയിച്ചിരുന്നു.

X
Top