
ന്യൂഡല്‍ഹി:ചാറ്റ് ബോട്ട് ‘ ബാര്‍ഡ്’ ഇന്ത്യയുള്‍പ്പടെ 180 ഓളം രാജ്യങ്ങളില്‍ ഗൂഗിള്‍ അവതരിപ്പിച്ചു. മാത്രമല്ല,പ്രോപ്റ്റുകളെ അടിസ്ഥാനമാക്കി ഇ-മെയിലുകള്‍ രചിക്കാന്‍ സഹായിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പവര്‍ ടൂളും ഇന്റര്‍നെറ്റ് ഭീമന്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഈ വര്‍ഷത്തോടെ ഫീച്ചര്‍ പുറത്തിറങ്ങിയേക്കും.
കൂടുതല്‍ വിഷ്വല്‍ ഫീച്ചറുകളോടെയാണ് ബാര്‍ഡ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. ഉദാഹരണത്തിന്, ‘തീര്‍ച്ചയായും കണ്ടിരിക്കേണ്ട കാഴ്ചകള്‍’ ചാറ്റ്‌ബോട്ടിനാടാവശ്യപ്പെടാം. ഗൂഗിള്‍ സെര്‍ച്ച് ആന്‍ഡ് നോളജ് ഗ്രാഫിന്റെ സഹായത്തോടെ ബാര്‍ഡ് പ്രസക്തമായ ഫലങ്ങള്‍ കാണിക്കും. ചാറ്റ്ജിപിടിയില്‍ ഈ സൗകര്യം ലഭ്യമല്ല.
കൂടാതെ, വിവരങ്ങളുടെ കൃത്യമായ ഉറവിടം കണ്ടെത്താന്‍ ഉപയോക്താക്കളെ സഹായിക്കുന്നതിന് ‘അവലംബങ്ങള്‍’ കൃത്യമാണ്. ടെക്സ്റ്റ് ജിമെയിലിലേയ്ക്കും ഗൂഗിള്‍ ഡോക്‌സിലേയ്ക്കും അപ്ലോഡ് ചെയ്യാന്‍ അനുവദിക്കുന്ന ഓപ്ഷനും ഉടന്‍ അവതരിപ്പിക്കും. ടെക്സ്റ്റ് പ്രോംപ്റ്റുകളെ അടിസ്ഥാനമാക്കി യഥാര്‍ത്ഥ ചിത്രങ്ങള്‍ സൃഷ്ടിക്കുന്നതിന് ഗൂഗിള്‍ അഡോബ് ഫയര്‍ഫ്‌ലൈയുമായി സഹകരിക്കുന്നുണ്ട്.
ലളിതമായ ടെക്സ്റ്റ് ഇന്‍പുട്ടുകള്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് ഉടന്‍ തന്നെ ഉയര്‍ന്ന നിലവാരമുള്ള ചിത്രങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചേയ്ക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പവര്‍ ടൂള്‍ പ്രസക്തമായ ഘടകങ്ങള്‍ ഉപയോഗിച്ച് ഇമേജ് വേഗത്തില്‍ സൃഷ്ടിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.