
ന്യൂഡല്‍ഹി: 1338 കോടി രൂപ പിഴയ്ക്കാനുള്ള കോംപിറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ) ഉത്തരവ് ശരിവച്ച കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണലിന്റെ (എന്‍സിഎല്‍എടി) ഓര്‍ഡറിനെതിരെ ടെക് ഭീമനായ ഗൂഗിള്‍ സുപ്രീം കോടതിയെ സമീപിച്ചു. സിസിഎ ഉത്തരവ് സ്വാഭാവിക തത്വങ്ങള്‍ ലംഘിക്കുന്നില്ലെന്ന് എന്‍സിഎല്‍എടി ചൂണ്ടി്ക്കാട്ടിയിരുന്നു.
ഉത്തരവ് എന്‍സിഎല്‍എടി ശരിവയ്ക്കുകയും ചെയ്തു. മാത്രമല്ല സിസിഐ ചുമത്തിയ 1,337 കോടി രൂപ പിഴയുടെ 10 ശതമാനം അടയ്ക്കാനും എന്‍സിഎല്‍എടി ഗൂഗിളിന് നിര്‍ദ്ദേശം നല്‍കി.
സിസിഐയുടെ ഉത്തരവിനെതിരെ ഫെബ്രുവരിയിലാണ് ഗൂഗിള്‍ എന്‍സിഎല്‍എടിയെ സമീപിക്കുന്നത്. മൊബൈല്‍ ആപ്പ് വിതരണ കരാര്‍ സിസിഐ, ഉപകരണ നിര്‍മ്മാതാക്കളുടെ മേല്‍ അടിച്ചേല്‍പിക്കുന്നു എന്നാണ് ഗൂഗിള്‍ വാദിക്കുന്നത്. എതിരാളികളുടേത് ഉള്‍പ്പെടെ മറ്റ് അപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതില്‍ നിന്ന് ഉപകരണ നിര്‍മ്മാതാക്കളെ തങ്ങള്‍ തടഞ്ഞിട്ടില്ലെന്നും ഗൂഗിള്‍ പറഞ്ഞു.