ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

മുത്തൂറ്റ് മെർക്കന്റയിൽ കടപ്പത്ര വില്പനയ്ക്ക് മികച്ച പ്രതികരണം

കൊച്ചി: പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് നൈനാൻ ശൃംഖലയിലെ മുത്തൂറ്റ് മെർക്കന്റയിലിന്റെ നോൺ കൺവെർട്ടബിൾ സെക്യുവേർഡ് റെഡിബിൾ കടപ്പത്രങ്ങളുടെ (എൻസിഡി) വില്പന മേയ് 17 വരെ നടക്കും. ആയിരം രൂപയാണ് മുഖവില. അപേക്ഷിക്കാനുള്ള കുറഞ്ഞ തുക 10,000 രൂപയാണ്.

നിക്ഷേപ തുക 75 മാസങ്ങൾ കൊണ്ട് ഇരട്ടിയാകും. മുതിർന്ന പൗരൻമാർക്ക് 10.50 ശതമാനം മുതൽ 13.65 ശതമാനം വരെ ആകർഷകമായ പലിശ മാസത്തവണകളായോ കാലാവധി തീരുമ്പോഴോ ലഭിക്കും.

മറ്റ് വ്യക്തിഗത നിക്ഷേപകർക്ക് 10.50 ശതമാനം മുതൽ 13.15 ശതമാനം വരെ പലിശ ലഭിക്കും.

വിവിധ സംസ്ഥാനങ്ങളിൽ സാന്നിദ്ധ്യമുള്ള മുത്തൂറ്റ് മർക്കന്റയിൽ സമാഹരിക്കുന്ന തുക സ്വർണപ്പണയ സേവനങ്ങൾ ശക്തിപ്പെടുത്തിപ്പെടുത്തുന്നതിനും, ദേശീയതലത്തിൽ ശാഖകൾ വിപുലീകരണത്തിനും വിനിയോഗിക്കുമെന്ന് ചെയർമാൻ മാത്യു. എം. മുത്തൂറ്റ്, മാനേജിംഗ് ഡയറക്ടർ റിച്ചി മാത്യു മുത്തൂറ്റ് എന്നിവർ അറിയിച്ചു.

X
Top