വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വീണ്ടും വെട്ടിക്കുറച്ച് എണ്ണക്കമ്പനികൾഇന്ത്യയുടെ ‘കപ്പൽ’ വിലക്കിൽ നട്ടംതിരിഞ്ഞ് പാക്കിസ്ഥാൻഇന്ത്യയിലുടനീളം റീട്ടെയിൽ സ്വർണ്ണാഭരണങ്ങളുടെ ആവശ്യം ഗണ്യമായി കുറഞ്ഞുകേന്ദ്രത്തിന്റെ കീശ നിറച്ച്‌ പൊതുമേഖല സ്ഥാപനങ്ങള്‍‘മിഷൻ 10,000’ പദ്ധതിയുമായി വ്യവസായ വകുപ്പ്; ഒരു കോടി രൂപ വരുമാനമുള്ള 10,000 സംരംഭങ്ങള്‍ ലക്ഷ്യം

മാന്ദ്യത്തിന്റെ ഘട്ടം രാജ്യം പിന്നിട്ടുവെന്ന് ഗോള്‍ഡ്മാന്‍ സാക്സ്

ന്യൂഡൽഹി: സാമ്പത്തിക മാന്ദ്യത്തിന്റെ മോശം ഘട്ടം രാജ്യം പിന്നിട്ടുവെന്ന് അന്താരാഷ്ട്ര ബാങ്കിംഗ് സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാക്സ്. സാമ്പത്തിക വളര്‍ച്ചയും വരുമാനവും മെച്ചപ്പെടുമെന്നും റിപ്പോര്‍ട്ട്.

സാമ്പത്തിക മാന്ദ്യത്തിന് ആശ്വാസമായെങ്കിലും ഓഹരി വിപണിയില്‍ ചാഞ്ചാട്ടം നിലനില്‍ക്കുമെന്നാണ് ഗോള്‍ഡ്മാന്‍ സാക്സ് പറയുന്നത്. ആഗോള അനിശ്ചിതത്വങ്ങളും ആഭ്യന്തര നിക്ഷേപത്തിലുള്ള കുറവും വെല്ലുവിളിയായി തുടരുന്നതാണ് കാരണം.

താരിഫ് ഭീഷണിയുടെ ആഘാതം അറിയാന്‍ ഇരിക്കുന്നതേയുള്ളു. അതുകൊണ്ട് തന്നെ വരുമാന സാധ്യതയും ഗുണനിലവാരവുള്ള ഓഹരികളില്‍ നിക്ഷേപിക്കാന്‍ ശ്രദ്ധിക്കണം. 2024 സെപ്റ്റംബറിന് ശേഷം നിഫ്റ്റി 50, 10 ശതമാനത്തിന്റെ തിരുത്തലിന് വിധേയമായതും റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു.

ആശ്വാസം പകരുന്നത് രാജ്യത്തിന്റെ സാമ്പത്തിക നയമാറ്റങ്ങളാണ്. കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച ആദായ നികുതി ഇളവുകളും റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചതും ഇതില്‍ വരും. ഇവയെല്ലാം സമ്പദ് വ്യവസ്ഥയെ വീണ്ടെടുക്കാന്‍ സഹായിക്കുമെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

2025 ന്റെ രണ്ടാം പകുതിയില്‍ ഇന്ത്യയുടെ യഥാര്‍ത്ഥ ജിഡിപി വളര്‍ച്ച 6.4 ശതമാനമായി മെച്ചപ്പെടുമെന്നും ഗോള്‍ഡ്മാന്‍ സാക്‌സിന്റെ സാമ്പത്തിക വിദഗ്ധര്‍ പ്രവചിച്ചു.

X
Top