ഇന്ത്യ ഇലക്ട്രിക് വാഹന മേഖലയിൽ കമ്പനി കേന്ദ്രികൃത ആനുകൂല്യങ്ങൾ നൽകില്ലെന്ന് റിപ്പോർട്ട്ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 597.94 ബില്യൺ ഡോളറിലെത്തിഒക്ടോബറിൽ ഇന്ത്യയുടെ സേവന കയറ്റുമതി 10.8 ശതമാനം ഉയർന്നു1.1 ലക്ഷം കോടിയുടെ പ്രതിരോധക്കരാറിന് അനുമതിനവംബറിലെ ജിഎസ്ടി വരുമാനം 1.68 ലക്ഷം കോടി രൂപ

എപിഐ ഹോൾഡിംഗ്സിൽ 2,700 കോടി രൂപ നിക്ഷേപിക്കാൻ പദ്ധതിയിട്ട് ഗോൾഡ്‌മാൻ സാച്ച്‌സ്

മുംബൈ: ഓൺലൈൻ ഫാർമസിയായ ഫാം ഈസിയുടെ മാതൃ സ്ഥാപനമായ എപിഐ ഹോൾഡിംഗ്സ് ലിമിറ്റഡിൽ 350 മില്യൺ ഡോളർ (2,700 കോടി രൂപ) നിക്ഷേപിക്കാൻ ഗോൾഡ്മാൻ സാച്ച്‌സ് വിപുലമായ ചർച്ചകൾ നടത്തിവരികയാണെന്ന് അടുത്ത വൃത്തങ്ങൾ പറഞ്ഞു. എന്നാൽ ഈ ഇടപാട് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണം നടത്താൻ കമ്പനികൾ തയ്യാറായില്ല. കഴിഞ്ഞ വർഷം ഡയഗ്‌നോസ്റ്റിക്‌സ് ശൃംഖലയായ തൈറോകെയറിനെ കമ്പനി ഏറ്റെടുത്തിരുന്നു. യുഎസ് ഫിനാൻഷ്യൽ സർവീസ് കമ്പനിയുമായുള്ള കരാർ അവസാനിപ്പിച്ചതിന് ശേഷം കമ്പനി 200 മില്യൺ ഡോളർ കൂടി സമാഹരിച്ചേക്കുമെന്നാണ് ലഭിക്കുന്ന വിവരം.
ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ ഫാർമസിയായ ഫാം ഈസി, ഓഹരികളുടെ പ്രാരംഭ പബ്ലിക് ഓഫറിംഗിലൂടെ 6,250 കോടി രൂപ സമാഹരിക്കാനും, അതുവഴി ലഭിക്കുന്ന തുക ഉപയോഗിച്ച് 1,929 കോടി രൂപയുടെ കടം വീട്ടാനും കമ്പനി പദ്ധതിയിട്ടിരുന്നു. എന്നാൽ ദുർബലമായ വിപണി സാഹചര്യങ്ങൾ കാരണം കമ്പനി അതിന്റെ ഐ.പി.ഒ പ്ലാനുകൾ നിർത്തിവച്ചു. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഒരു പ്രീ-ഐ‌പി‌ഒ റൗണ്ടിൽ ആഗോള ഫണ്ടുകൾ 350 മില്യൺ ഡോളർ നിക്ഷേപിച്ചപ്പോൾ ഫാം ഈസിയുടെ മൂല്യം 5.6 ബില്യൺ ഡോളറായി ഉയർന്നിരുന്നു.
2015-ൽ ധവൽ ഷായും ധർമിൽ ഷെത്തും ചേർന്ന് സ്ഥാപിച്ച, മുംബൈ ആസ്ഥാനമായുള്ള ഫാം ഈസിക്ക് 25 ദശലക്ഷം രജിസ്റ്റർ ചെയ്ത ഉപയോക്താക്കളുണ്ട്. 2021 സാമ്പത്തിക വർഷത്തിൽ 8.8 ദശലക്ഷം ഓർഡറുകൾ പ്രോസസ്സ് ചെയ്തതായി കമ്പനി അവകാശപ്പെടുന്നു. ഇന്ത്യയിലെ ഓൺലൈൻ ഫാർമസി വിഭാഗത്തിലെ ഇടപാടുകളുടെ മൊത്ത മൂല്യത്തിന്റെ പകുതിയും ഫാം ഈസിയാണ് കൈകാര്യം ചെയ്യുന്നത്.

X
Top