കൊച്ചി: സ്വർണ വിലയിൽ(Gold Price) ഇന്ന് വർധന. ഇന്ന് ഗ്രാമിന് 10 രൂപ കൂടി. 6,565 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻ്റെ വില. അതേസമയം പവന് 80 രൂപ ഉയർന്ന് 52,520 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
ഈ മാസം ഏഴ്, എട്ട് തീയതികളിലാണ് സ്വർണവില ഏറ്റവും താഴ്ന്ന് നിന്നത്. ഈ ദിവസങ്ങളിൽ 50,800 രൂപയായിരുന്നു സ്വർണ വില. എന്നാൽ ഈ മാസം ഇത് രണ്ടാം തവണയാണ് ഏറ്റവും ഉയർന്ന നിരക്കായ 52,520 രൂപയിൽ സ്വർണവില എത്തുന്നത്. ആഗസ്റ്റ് 13നും ഇതേ നിരക്കായിരുന്നു.
വെള്ളി വിലയിൽ ഇന്ന് നേരിയ വർധന രേഖപ്പെടുത്തി. ഇന്നത്തെ വെള്ളി വില ഗ്രാമിന് 89 രൂപയും കിലോഗ്രാമിന് 89,000 രൂപയുമാണ്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്.
ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.
സ്വർണത്തിന്‍റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്‍റെയും ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ കുറച്ചിരുന്നു. സ്വർണത്തിന്‍റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്.
രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണ വിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.