ബാങ്ക് ഓഫ് ഇന്ത്യ ക്യുഐപി വഴി 4,500 കോടി രൂപ സമാഹരിച്ചുഇന്ത്യയുടെ ജിഡിപി വളർച്ച കഴിഞ്ഞ 10 വർഷത്തെ പരിവർത്തന പരിഷ്കാരങ്ങളുടെ പ്രതിഫലനമെന്ന് പ്രധാനമന്ത്രി മോദിനാല് മാസങ്ങൾക്ക് ശേഷം ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 600 ബില്യൺ ഡോളർ കടന്നു2047ഓടെ ഇന്ത്യ 30 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് പിയൂഷ് ഗോയൽ2.5 ദശലക്ഷം ടൺ എഫ്‌സിഐ ഗോതമ്പ് അധികമായി വിതരണം ചെയ്യാൻ സർക്കാർ തയ്യാറാണെന്ന് ഭക്ഷ്യ സെക്രട്ടറി

തിരിച്ചടി നേരിട്ട് ഗോദ്‌റേജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്, ബുള്ളിഷായി ബ്രോക്കറേജ് സ്ഥാപനങ്ങള്‍

ന്യൂഡല്‍ഹി: മാരിക്കോയ്ക്ക് ശേഷം, എഫ്എംസിജി സ്ഥാപനമായ ഗോദ്‌റേജ് കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് നിരാശാജനകമായ ത്രൈമാസ അപ്‌ഡേറ്റ് പുറത്തിറക്കി. തുടര്‍ന്ന് കമ്പനി ഓഹരി 5 ശതമാനം ഇടിവില്‍ 853.65 രൂപയില്‍ ക്ലോസ് ചെയ്തു. രണ്ടാം പാദത്തില്‍ 3 വര്‍ഷത്തെ കുറഞ്ഞ, ഒറ്റ അക്ക വളര്‍ച്ച മാത്രമാണ് പ്രതീക്ഷിക്കുന്നതെന്ന് കമ്പനി എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ പറയുന്നു.

ഇന്ത്യയില്‍ ഒറ്റ അക്ക വില്‍പ്പന വളര്‍ച്ചയും ഇന്തോനേഷ്യയില്‍ രണ്ടക്ക വളര്‍ച്ച കുറവുമായിരിക്കും രണ്ടാം പാദത്തിലുണ്ടാവുക. ഉത്പാദന, പ്രവര്‍ത്തന ചെലവ് വര്‍ധിക്കുന്നതിനാല്‍ ഇബിറ്റകുറവുമുണ്ടാകും. ആഫ്രിക്ക, യുഎസ്എ, മിഡില്‍ ഈസ്റ്റ് (ജിഎയുഎം) എന്നീ പ്രധാന മാര്‍ക്കറ്റുകളില്‍ മികച്ച പ്രകടനം നടത്താനായെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു.

ജോര്‍ജ്ജിയ, ഉക്രൈന്‍, അസര്‍ബൈജാന്‍, മള്‍ഡോവ എന്നീ രാജ്യങ്ങളിലെ വില്‍പ്പന 2 മടങ്ങിലധികം വര്‍ധിപ്പിച്ചു. പോര്‍ട്ടഫോളിയോ വികസിപ്പിക്കുന്നതിലൂടെ വളര്‍ച്ച ഇനിയും കൂട്ടാന്‍ കഴിയും. നൈജീരിയ, ഘാന എന്നിവടങ്ങളില്‍ നിന്നാണ് കമ്പനിയുടെ 30-35 ശതമാനം വരുമാനവും.ദക്ഷിണാഫ്രിക്ക 25-30 ശതമാനവും സംഭാവന ചെയ്യുന്നു.

150 ബിപിഎസ് മാര്‍ജിന്‍ വളര്‍ച്ചയും പ്രതീക്ഷിക്കപ്പെടുന്നുണ്ട്. ബ്രോക്കറേജ് സ്ഥാപനങ്ങള്‍ ഓഹരിയില്‍ ബുള്ളിഷാണ്.1,100 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാന്‍ ഗോള്‍ഡ്മാന്‍ സാക്ക്‌സ് നിര്‍ദ്ദേശിച്ചു.

ഗാര്‍ഹിക പരിചരണ വിഭാഗം ഇന്ത്യയില്‍ വളര്‍ച്ച നേടിയെന്നും ഇന്തോനേഷ്യയില്‍ തിരിച്ചുവരവ് ഉടനുണ്ടാകുമെന്നും അവര്‍ കണക്കൂട്ടുന്നു. 1075 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാന്‍ മോതിലാല്‍ ഓസ്വാള്‍ പറയുമ്പോള്‍ 1040 രൂപയോടു കൂടിയ വാങ്ങല്‍ റേറ്റിംഗാണ് ആഗോള ബ്രോക്കറേജ് ജെഫറീസ് നല്‍കുന്നത്.

ഓവര്‍വെയ്റ്റ് റേറ്റിംഗാണ് മോര്‍ഗന്‍ സ്റ്റാന്‍ലിയുടേത്. ലക്ഷ്യവില 1101 രൂപ

X
Top