ജിഎസ്ടി ഇളവു നിഷേധം: പരാതിക്കു പുതിയ സംവിധാനവുമായി കേന്ദ്രംസംസ്ഥാനങ്ങൾക്ക് 17,000 കോടി ജിഎസ്ടി നഷ്ടപരിഹാരം; കേരളത്തിന് 773 കോടി ലഭിക്കുംകേന്ദ്ര നികുതിവരുമാനം ലക്ഷ്യം മറികടന്നേക്കുംരാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് താഴേക്ക്ബജറ്റ് കമ്മി കുറഞ്ഞത് 50 ബേസിസ് പോയിന്റ് താഴ്ത്താന്‍ കേന്ദ്രം

107 കോടി രൂപയുടെ ഓർഡർ സ്വന്തമാക്കി ഗോദ്‌റെജ് ആൻഡ് ബോയ്‌സ്

ബാംഗ്ലൂർ: ബാംഗ്ലൂർ ഇന്റർനാഷണൽ എയർപോർട്ട് (ബിഎൽആർ എയർപോർട്ട്) പദ്ധതിക്കായിയുള്ള 107 കോടി രൂപയുടെ എംഇപി കരാർ സ്വന്തമാക്കിയതായി അറിയിച്ച് ഗോദ്‌റെജ് ആൻഡ് ബോയ്‌സ്. ഏകദേശം ഒമ്പത് ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ബിഎൽആർ വിമാനത്താവളത്തിന്റെ ടെർമിനൽ 1 നും ടെർമിനൽ 2 നും ഇടയിൽ മൾട്ടി മോഡൽ ട്രാൻസ്‌പോർട്ടേഷൻ ഹബ് (എംഎംടിഎച്ച്) നിർമ്മിക്കുന്നതിനുള്ള  കരാറാണ് തങ്ങൾക്ക് ലഭിച്ചതെന്ന് ഗോദ്‌റെജ് ഗ്രൂപ്പിന്റെ മുൻനിര കമ്പനിയായ ഗോദ്‌റെജ് ആൻഡ് ബോയ്‌സ് പ്രസ്താവനയിൽ പറഞ്ഞു.

ടെർമിനൽ 2 പ്രവർത്തനക്ഷമമായി കഴിഞ്ഞാൽ, ജനങ്ങളുടെയും ലഗേജ് നീക്കത്തിന്റെയും നിലവിലുള്ളതും ഭാവിയിലുള്ളതുമായ ആവശ്യങ്ങൾ നിറവേറ്റാൻ എംഎംടിഎച്ച്ന് കഴിയുമെന്ന് കമ്പനി കൂട്ടിച്ചേർത്തു. തങ്ങൾ വെറും ആറു മാസത്തിനുള്ളിൽ ഈ പദ്ധതിയുടെ വിതരണം നടത്തുമെന്ന് ഗോദ്‌റെജ് ആൻഡ് ബോയ്‌സ് അവകാശപ്പെട്ടു. ഗോദ്‌റെജ് ഗ്രൂപ്പിന്റെ മുൻനിര കമ്പനിയാണ് ഗോദ്‌റെജ് ആൻഡ് ബോയ്‌സ് എംഎഫ്‌ജി കമ്പനി ലിമിറ്റഡ് (ജി ആൻഡ് ബി)

X
Top