ബജറ്റിൽ എൽപിജി സബ്‌സിഡിയായി 40000 കോടി ആവശ്യപ്പെട്ട് എണ്ണക്കമ്പനികൾകേരളത്തിന്റെ പൊതുകടവും ബാധ്യതകളും 4.15 ലക്ഷം കോടിപ്രത്യക്ഷ നികുതി വരുമാനത്തിൽ വൻ കുതിപ്പ്; കേന്ദ്രബജറ്റിൽ ആശ്വാസ തീരുമാനം പ്രതീക്ഷിച്ച് ബിസിനസ് ലോകംസംസ്ഥാനത്ത് മൂലധന നിക്ഷേപം കുറയുന്നുനികുതി കുറച്ച് ഉപഭോഗം ഉയർത്താൻ കേന്ദ്ര ധനമന്ത്രി

ആഗോള പ്രതിദിന എണ്ണ ആവശ്യകത 100 മില്യൺ ബാരൽ പിന്നിട്ടു

ഗോള വിപണിയിൽ ഒരു നാഴികകല്ല് കൂടി പിന്നിട്ടു ക്രൂഡ്. എനർജി ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട ഏറ്റവും പുതിയ സ്റ്റാറ്റിസ്റ്റിക്കൽ റിവ്യൂ പ്രകാരം, ജൂണിൽ ആഗോള പ്രതിദിന എണ്ണ ആവശ്യകത 100 മില്യൺ ബാരൽ പിന്നിട്ടു.

രാജ്യതലത്തിൽ പ്രധാന ഊർജ്ജ സ്രോതസുകൾക്കുള്ള വിതരണത്തിന്റെയും, ആവശ്യത്തിന്റെയും സമഗ്രമായ ചിത്രം അവലോകനം ചെയ്യുന്നതാണ് റിപ്പോർട്ട്.

ആഗോള എണ്ണ ഉപഭോഗം 2023-ൽ പ്രതിദിനം 100 ദശലക്ഷം ബാരൽ കവിഞ്ഞുവെന്നതാണ് പ്രധാന കാര്യം. ഗ്യാസോലിൻ, ഡീസൽ, മണ്ണെണ്ണ എന്നിവയുടെ ആവശ്യം 2019-ന് മുമ്പുള്ള നിലയിലേക്ക് തിരിച്ചെത്തി അല്ലെങ്കിൽ അതിലും കൂടുതലാണ് എന്നതും കാണാതെ പോകരുത്.

ആഗോള ഗ്യാസോലിൻ ഉപഭോഗം, 25 ദശലക്ഷം ബാരലോടെ കോവിഡിന് മുമ്പുള്ള നിലയിലേയ്ക്ക് ഉയർന്നു. അതേസമയം മണ്ണെണ്ണ, 2023 ൽ 17.5% ശക്തമായ വളർച്ച കാണിച്ചിട്ടും, 2019 ലെ അതിന്റെ ഏറ്റവും ഉയർന്ന നിലയിലേക്ക് തിരിച്ചെത്തിയിട്ടില്ല.

ആഗോള എണ്ണ ഉൽപ്പാദനം 2023-ൽ പ്രതിദിനം 96 ദശലക്ഷത്തിലധികം ബാരൽ എന്ന റെക്കോഡ് നിലയിലെത്തി. ഉൽപ്പാദനം 8.5% കവിഞ്ഞതോടെ യുണൈറ്റഡ് സ്റ്റേറ്റ്സ് അതിന്റെ മുൻനിര ഉൽപ്പാദകസ്ഥാനം നിലനിർത്തി. 2022-ൽ സ്ഥാപിച്ച മുൻ റെക്കോഡ് തകർത്ത് യുഎസ് എണ്ണ ഉൽപ്പാദനത്തിൽ കുറിക്കുന്ന പുതിയ റെക്കോഡാണിത്.

ആഗോള ഉപരോധങ്ങളുടെ തുടർച്ചയായ ആഘാതം കാരണം റഷ്യയുടെ ഉൽപാദനത്തിൽ 1% ത്തിലധികം ഇടിവുണ്ടായി. സൗദി അറേബ്യയുടെ ഉൽപ്പാദനത്തിൽ മുൻവർഷത്തേക്കാൾ 8.6% ഇടിവ് നേരിട്ടു.

ഒപെക് അംഗങ്ങളുടെ സ്വമേധയാ ഉള്ള ഉൽപ്പാദനം വെട്ടിക്കുറയ്ക്കലാണ് ഇതിനു കാരണം. തെക്കൻ, മധ്യ അമേരിക്കൻ പ്രദേശങ്ങളാണ് എണ്ണ ഉൽപാദനത്തിൽ ഗണ്യമായ വളർച്ച കൈവരിച്ചത്, ഏകദേശം 11% വർധന.

ഏഷ്യ- പസഫിക് മേഖലയിൽ, ചൈനയുടെ എണ്ണ ഉൽപ്പാദനം 2% വർദ്ധിച്ചു. ഇത് മേഖലയിലെ മൊത്തം ഉൽപാദനത്തിന്റെ 57% സംഭാവന ചെയ്യുന്നു. റിഫൈനിംഗ് മാർക്കറ്റ് കപ്പാസിറ്റിയുടെ കാര്യത്തിൽ ചൈന യുഎസിനെ മറികടന്നു.

നിലവിൽ ചൈനയുടെ ഉൽപ്പാദനം പ്രതിദിനം 18.5 ദശലക്ഷം ബാരലാണ്. എന്നാൽ ചൈനയുടെ റിഫൈനറി ഉപയോഗ നിരക്ക് ഏകദേശം 82% ആണ്. യുഎസിൽ ഇത് 87% ആണ്.

നിർമ്മാതാക്കളുടെ കാര്യം നോക്കുമ്പോൾ യുഎസ് തന്നെയാണ് മുന്നിൽ. 2023 -ൽ മൊത്തം എണ്ണയുടെ 15.6 ശതമാനം സംഭാവന ചെയ്തത് യുഎസ് ആ്ണ്.

2023-ൽ യുഎസ് ഉൽപ്പാദനം പ്രതിദിനം 19.4 ദശലക്ഷം ബാരലാണ്. ഇത് സൗദി അറേബ്യയേക്കാൾ 8 ദശലക്ഷം ബിപിഡി കൂടുതലാണ്. റഷ്യയേക്കാൾ 8.3 ദശലക്ഷം ബിപിഡി കൂടുതലാണ്. 2023-ൽ 19 ദശലക്ഷം ബിപിഡി എണ്ണ ഉപഭോഗവുമായി യുഎസ് തന്നെയാണ് ലോകത്തിലെ ഏറ്റവും മികച്ച എണ്ണ ഉപഭോക്താവും.

പുതിയ റിപ്പോർട്ടുകളും, നിക്ഷേപകരുടെ കളിയും കാരണം രണ്ടു ദിവസത്തെ ഇടവേളയ്ക്കു ശേഷം ആഗോള എണ്ണവിലയും വർധിച്ചു. യുഎസ്, യൂറോപ് വിപണികളുടെ ആവശ്യകത പ്രതീക്ഷിച്ച രീതിയിൽ കുറയാതെ പിടിച്ചു നിന്നതും, ഏഷ്യയുടെ ആവശ്യകത കുതിച്ചുയർന്നതും ക്രൂഡിന് ഊർജമായി.

നിലവിൽ ബ്രെന്റ് ക്രൂഡ് ബാരലിന് 85.39 ഡോളറിലും, ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് 82.44 ഡോളറിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

X
Top