കേന്ദ്രത്തിനോട് 6000 കോടി കടം ചോദിച്ച് കേരളംപവര്‍ ഗ്രിഡ് സ്ഥിരത വര്‍ധിപ്പിക്കാന്‍ ഇന്ത്യവീണ്ടും ഇടിഞ്ഞ് സംസ്ഥാനത്തെ സ്വർണവിലസിൽവർലൈൻ പദ്ധതിരേഖയിൽ കേന്ദ്രം നിർദേശിക്കുന്ന മാറ്റങ്ങളിൽ ആകാംക്ഷയോടെ കേരളംആഗോള സൗരോര്‍ജ്ജ നിക്ഷേപം ഈവര്‍ഷം 500 ബില്യണ്‍ ഡോളറിലെത്തും

ആഡംബര കാർ വിൽപ്പനയിൽ വൻകുതിപ്പിന് ആഗോള കമ്പനികൾ

കൊച്ചി: ഇന്ത്യയിൽ ആഡംബര കാറുകളുടെ വിൽപ്പനയിൽ വൻ വളർച്ച ലക്ഷ്യമിട്ട് ആഗോള കമ്പനികൾ തന്ത്രങ്ങൾ മെനയുന്നു.

അത്യാഡംബര കാർ ബ്രാൻഡുകളായ മേഴ്‌സിഡസ് ബെൻസ്, ഓഡി, ബി.എം.ഡബ്ല്യൂ, ലക്‌സസ്, ജാഗ്വർ തുടങ്ങിയവയെല്ലാം വില്പനയിൽ മുപ്പത് മുതൽ അൻപത് ശതമാനം വളർച്ചയാണ് അടുത്ത സാമ്പത്തിക വർഷത്തിൽ ലക്ഷ്യമിടുന്നത്.

ഇന്ത്യൻ സാമ്പത്തിക മേഖല പ്രതികൂല സാഹചര്യങ്ങളെയെല്ലാം മറികടന്ന് ചരിത്രം മുന്നേറ്റം നടത്തുന്നതിനാൽ അതി സമ്പന്നരുടെ എണ്ണം കുതിച്ചുയരുകയാണ്. ഇതാണ് ആഡംബര കാറുകളുടെ വിപണിക്കും കരുത്ത് പകരുന്നതെന്ന് ഡീലർമാർ പറയുന്നു.

കയറ്റുമതി മേഖലയിലെ ഉണർവിനൊപ്പം കാർഷിക ഉത്പന്നങ്ങളുടെ വിലയിലുണ്ടായ കുതിച്ചു ചാട്ടം ഉപഭോക്താക്കളുടെ വാങ്ങൽ ശേഷി ഗണ്യമായി ഉയർത്തുകയാണ്. ഇതോടൊപ്പം ഓഹരി, കമ്പോള വിപണികളിൽ നിന്നും നിക്ഷേപകർക്ക് മികച്ച വരുമാനം ലഭിക്കുന്നതും ലക്ഷ്വറി കാർ വിപണിക്ക് ആവേശം പകർന്നു.

ഇതോടൊപ്പം ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഉദാരമായി വായ്പകൾ വാരിക്കോരി നൽകുന്നതും ലക്ഷ്വറി കാറുകളുടെ വിൽപ്പന ഗണ്യമായി കൂടാൻ സഹായിച്ചുവെന്ന് ഡീലർമാർ പറയുന്നു.

ഫെബ്രുവരിയിൽ മെഴ്സിഡസ് ബെൻസ് 1,252 വാഹനങ്ങളാണ് ഇന്ത്യയിൽ വിറ്റഴിച്ചത്. 1040 വാഹനങ്ങളുമായി ബണഎം.ഡബ്ള‌്യു തൊട്ടുപിന്നലെത്തി. ജാഗ്വറിന്റെ വില്പന 252 യൂണിറ്റായി ഇക്കാലയളവിൽ ഉയർന്നു. ഔഡി മാത്രമാണ് വില്പനയിൽ നേരിയ തിരിച്ചടി നേരിട്ടത്.

നാണയപ്പെരുപ്പം നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമായി റിസർവ് ബാങ്ക് കഴിഞ്ഞ വർഷം മേയ് മാസം മുതൽ തുടർച്ചയായി പലിശ നിരക്ക് ഉയർത്തിയിട്ടും ആഡംബര കാറുകളുടെ വിപണി അസാധാരണ വളർച്ചയാണ് നേടുന്നത്.

സാമ്പത്തിക മേഖലയിലെ മുന്നേറ്റവും ഉപഭോക്താക്കളുടെ ക്രയ ശേഷിയിലെ വർദ്ധനയുമാണ് വാഹന വിപണിക്ക് കരുത്ത് പകരുന്നതെന്ന് വാഹന ഡീലർമാർ പറയുന്നു.

X
Top