കാലാവസ്ഥാ വ്യതിയാനം നാണയപ്പെരുപ്പം ഉയർത്തുമെന്ന് റിസർവ് ബാങ്ക്ബിസിനസ് മേഖലയില്‍ റിവേഴ്‌സ് തരംഗമെന്ന് കേന്ദ്ര ധനമന്ത്രികാര്‍ഷിക കയറ്റുമതിയില്‍ വന്‍ ഇടിവ്നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ ഇടിവ്കേന്ദ്രസർക്കാർ അഞ്ച് പൊതുമേഖല ബാങ്കുകളുടെ ഓഹരി വിറ്റഴിച്ചേക്കുമെന്ന് റിപ്പോർട്ട്

ഇന്ധന ഉപയോഗ മാനദണ്ഡം കൂടുതൽ വാഹനങ്ങളിലേക്ക്

ന്യൂഡൽഹി: ലൈറ്റ്, മീഡിയം, ഹെവി ഡ്യൂട്ടി മോട്ടർ വാഹനങ്ങൾ ഇന്ധന ഉപയോഗ മാനദണ്ഡങ്ങൾ പാലിക്കുന്നത് സംബന്ധിച്ച കേന്ദ്ര മോട്ടർ വാഹന ചട്ടം ഭേദഗതി ചെയ്ത് ഗതാഗതമന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. ഇന്ത്യയിൽ നിർമിച്ചതോ ഇറക്കുമതി ചെയ്തതോ ആയ വിവിധ വിഭാഗങ്ങളിലുള്ള വാഹനങ്ങൾ ഓട്ടമോട്ടീവ് ഇൻഡസ്ട്രി സ്റ്റാൻഡേഡ് 149ൽ വ്യക്തമാക്കിയിരിക്കുന്ന നടപടിക്രമം അനുസരിച്ച് ഇന്ധന ഉപയോഗ മാനദണ്ഡം പാലിക്കണം. 2023 ഏപ്രിൽ ഒന്നു മുതൽ പുതിയ മാനദണ്ഡങ്ങൾ പ്രാബല്യത്തിലാകും.
നിലവിൽ ഇന്ധന ഉപയോഗ മാനദണ്ഡം പാലിക്കുന്നത് യാത്രക്കാരെ കൊണ്ടുപോകാനുപയോഗിക്കുന്ന വാൻ പോലുള്ള മോട്ടർ വാഹനങ്ങൾ (എം വൺ വിഭാഗം) മാത്രമായിരുന്നു. ഇന്ധന ഉപയോഗ മാനദണ്ഡത്തിന് അനുസൃതമായി ഓടുന്ന വാഹനങ്ങളുടെ പരിധി വിപുലീകരിക്കുകയും കൂടുതൽ ഇന്ധനക്ഷമതയുള്ള വാഹനങ്ങൾ അവതരിപ്പിക്കുകയും ചെയ്യുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്. മിനി ബസുകൾ, ടിപ്പർ ഒഴികെയുള്ള മിനി ലോറികൾ തുടങ്ങിയവയൊക്കെ ഇനി പരിധിയിൽ വരും. വിജ്ഞാപനം വന്ന ജൂലൈ ഒന്നു മുതൽ 30 ദിവസത്തിനുള്ളിൽ അഭിപ്രായങ്ങൾ comments-morth@gov.in എന്ന ഇ–മെയിലിൽ നൽകാം.

X
Top