ഇന്ത്യ ഇലക്ട്രിക് വാഹന മേഖലയിൽ കമ്പനി കേന്ദ്രികൃത ആനുകൂല്യങ്ങൾ നൽകില്ലെന്ന് റിപ്പോർട്ട്ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 597.94 ബില്യൺ ഡോളറിലെത്തിഒക്ടോബറിൽ ഇന്ത്യയുടെ സേവന കയറ്റുമതി 10.8 ശതമാനം ഉയർന്നു1.1 ലക്ഷം കോടിയുടെ പ്രതിരോധക്കരാറിന് അനുമതിനവംബറിലെ ജിഎസ്ടി വരുമാനം 1.68 ലക്ഷം കോടി രൂപ

ഭാരത് എഫ്‌ഐഎച്ചിന് ഐപിഒ അനുമതി

മുംബൈ: സിയോമി, നോക്കിയ ഫോണ്‍ നിര്‍മ്മാതാക്കളായ ഭാരത് എഫ്‌ഐഎച്ച് ഐപിഒ നടത്താനുള്ള അനുമതി സെബിയില്‍ നിന്നും കരസ്ഥമാക്കി. ഐപിഒ വഴി 5000 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്. 2502 കോടി രൂപയുടെ ഓഹരികള്‍ വിപണിയിലെത്തിക്കുന്ന ഫ്രഷ് ഇഷ്യൂവും പ്രമോട്ടര്‍ഗ്രൂപ്പായ ഫോക്‌സ്‌കോണിന്റെ അുബന്ധസ്ഥാപനമായ വണ്ടര്‍ഫുള്‍ സ്റ്റാഴ്‌സിന്റെ 2502 കോടി രൂപ ഓഹരി വിപണിയിലെത്തിക്കുന്ന ഓഫര്‍ ഫോര്‍ സെയ്‌ലുമാണ് ഐപിഒ വഴി നടത്തുക.
ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രോണിക്‌സ് നിര്‍മ്മാണ സേവന ദാതാക്കളാണ് തങ്ങളെന്ന് കമ്പനി ഡ്രാഫ്റ്റ് രേഖയില്‍ അവകാശപ്പെടുന്നു. ഈ രംഗത്ത് 15 ശതമാനം വിപണിവിഹതമാണ് രേഖകള്‍പ്രകാരം കമ്പനിയ്ക്കുള്ളത്. ഫോക്‌സ്‌കോണ്‍ ടെക്‌നോളജി ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ വണ്ടര്‍ഫുള്‍ സ്റ്റാഴ്‌സിന്റെ കീഴിലാണ് കമ്പനിയുള്ളത്.
ഐപിഒ വഴി സമാഹരിക്കുന്ന തുക ലാഭവിഹിത വിതരണത്തിനും ഭാവിപ്രവര്‍ത്തനങ്ങള്‍ക്കും ബിസിനസ് വ്യാപിപ്പിക്കാനും ഉപയോഗിക്കും. സിയോമിയ്ക്കുവേണ്ടി സ്മാര്‍ട്ട്‌ഫോണ്‍, സ്മാര്‍ട്ട്ടിവി ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതാണ് കമ്പനിയുടെ പ്രധാന വരുമാന സ്രോതസ്സ്. തമിഴ് നാട്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന കാപസുകളിലാണ് കമ്പനി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
സ്മാര്‍ട്ട്‌ഫോണിന് പുറമെ ഇലക്ട്രോണിക്ക് വാഹനങ്ങള്‍, ടെലിവിഷനുകള്‍, മറ്റു ഉപകരണങ്ങള്‍ എന്നിവ നിര്‍മ്മിക്കാന്‍ കൂടി കമ്പനി പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. തായ് വാന്‍ അസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് തായ് വാന്‍ കോര്‍പ്പറേഷന്‍ എന്ന ഒരു അനുബന്ധ സ്ഥാപനവും കമ്പനിയ്ക്കുണ്ട്.

X
Top