പലിശ നിരക്കില്‍ ആര്‍ബിഐ ഇത്തവണയും മാറ്റം വരുത്തിയേക്കില്ല; റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ നിലനിർത്തുമെന്ന് വിലയിരുത്തൽഎഫ്പിഐ സെപ്തംബറിൽ 14,767 കോടി രൂപയുടെ അറ്റ വില്പനസെപ്റ്റംബറിലെ ജിഎസ്‌ടി വരുമാനം 1.62 ലക്ഷം കോടി രൂപയായി ഉയർന്നുരാജ്യത്തെ മുഖ്യ വ്യവസായ മേഖലകളിൽ 12% വളർച്ചഓൺലൈൻ ഗെയിമുകൾക്കും കാസിനോകൾക്കും നാളെ മുതൽ 28% ജിഎസ്ടി

ഐഎച്ച്എച്ച് ഇടപാടിന് സ്റ്റേ: 20 ശതമാനം ഇടിവ് നേരിട്ട് ഫോര്‍ട്ടിസ് ഓഹരി

ന്യൂഡല്‍ഹി: മലേഷ്യയുടെ ഐഎച്ച്എച്ച് ഓപ്പണ്‍ ഓഫര്‍ സുപ്രീം കോടതി സ്‌റ്റേ ചെയ്തതിനെ തുടര്‍ന്ന് ഫോര്‍ട്ടിസ് ഓഹരി വ്യാഴാഴ്ച 20 ശതമാനത്തോളം ഇടിഞ്ഞു. കീഴ്‌ക്കോടതിയുടെ സ്‌റ്റേ സുപ്രീം കോടതി നിലനിര്‍ത്തുകയായിരുന്നു. വിഷയം പരിഗണിക്കാന്‍ ഡല്‍ഹി ഹൈക്കോടതിയോട് ആവശ്യപ്പെടാനും പരമോന്നത കോടതി തയ്യാറായി.

കേസില്‍ ഉള്‍പ്പെട്ട പ്രശ്‌നങ്ങള്‍ പരിഗണിക്കാനാണ് സുപ്രീം കോടതി നിര്‍ദ്ദേശം. ഇടപാടുകള്‍ പരിശോധിക്കാന്‍ ഫോറന്‍സിക് ഓഡിറ്റര്‍മാരെ നിയമിക്കണം. പ്രമുഖ മലേഷ്യന്‍ ഹെല്‍ത്ത്‌കെയര്‍ ഐഎച്ച്എച്ച് 2018ല്‍ ഫോര്‍ട്ടിസ് ഹെല്‍ത്ത്‌കെയറിന്റെ 31 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയിരുന്നു.

ഫോര്‍ട്ടിസിലെ മറ്റൊരു 26 ശതമാനം ഓഹരികള്‍ കൂടി ഏറ്റെടുക്കുന്നതിന് ഇതോടെ ഐഐഎച്ചിന് മാന്‍ഡേറ്റ് ലഭിച്ചു. എന്നാല്‍ ജാപ്പാനീസ് മരുന്ന് നിര്‍മ്മാതാക്കളായ ഡായ്ച്ചി സന്‍ക്യോ കരാര്‍ സ്‌റ്റേ ചെയ്യാന്‍ ഹര്‍ജി നല്‍കുകയായിരുന്നു.

ഫോര്‍ട്ടിസിന്റെ മുന്‍ പ്രൊമോട്ടര്‍മാരായ മല്‍വിന്ദര്‍, ശിവീന്ദര്‍ സിംഗ് എന്നിവരില്‍ നിന്നും 3600 കോടി രൂപ തിരിച്ചുപിടിക്കാനിരിക്കുകയാണ് ഡെയ്ച്ചി.ഫോര്‍ട്ടിസ് ഹെല്‍ത്ത്‌കെയറിന്റെ ഓഹരികള്‍ വ്യാഴാഴ്ച 20 ശതമാനം ഇടിഞ്ഞ് താഴ്ന്ന നിരക്കായ 250.35 രൂപയിലെത്തി.

X
Top