യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ലഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ്എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധനഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറംനികുതി വരുമാനത്തിൽ കേരളത്തിന് കുതിപ്പ്; 5 മാസത്തെ നേട്ടം 27,896 കോടി

വിദേശ നാണയ ശേഖരത്തിൽ കുതിപ്പ്

കൊച്ചി: രൂപയുടെ മൂല്യവർദ്ധനയ്ക്ക് തടയിടാൻ റിസർവ് ബാങ്ക് തുടർച്ചയായി വിപണി ഇടപെടലുകൾ നടത്തിയതോടെ മേയ് 10ന് അവസാനിച്ച വാരത്തിൽ ഇന്ത്യയുടെ വിദേശ നാണയ ശേഖരം 256 കോടി ഡോളർ ഉയർന്ന് 64,415 കോടി ഡോളറിലെത്തി.

മൂന്ന് ആഴ്ചകളിൽ ഇടിവ് നേരിട്ട ശേഷമാണ് വിദേശ നാണയ ശേഖരത്തിൽ വർദ്ധനയുണ്ടാകുന്നത്.

വിദേശ നാണയങ്ങളുടെ മൂല്യത്തിൽ 812 കോടി ഡോളറിന്റെ വർദ്ധനയാണുണ്ടായത്.

സ്വർണ ശേഖരത്തിന്റെ മൂല്യം107.8 കോടി ഡോളർ ഉയർന്ന് 5,595 കോടി ഡോളറായി.

ഏപ്രിൽ അഞ്ചിന് രേഖപ്പെടുത്തിയ 64,856 കോടി ഡോളറാണ് ഇന്ത്യയുടെ റെക്കാഡ് വിദേശ നാണയ ശേഖരം.

X
Top