എല്ലാ സംസ്ഥാനങ്ങളിലും ഇന്‍വെസ്റ്റ് ഇന്ത്യ ഡെസ്‌ക്കുകള്‍ സ്ഥാപിക്കും, നിക്ഷേപം പ്രോത്സാഹിപ്പിക്കുക ലക്ഷ്യംകേരളം 2,000 കോടി കൂടി കടമെടുക്കുന്നുപയര്‍വര്‍ഗങ്ങള്‍ക്ക് സ്റ്റോക്ക് പരിധി ഏര്‍പ്പെടുത്തി, വിലകയറ്റവും പൂഴ്ത്തിവപ്പും തടയുക ലക്ഷ്യംഡോളറിനെതിരെ നേരിയ നേട്ടം കൈവരിച്ച് രൂപഇലക്ട്രോണിക് മാലിന്യ പുനരുപയോഗം; ഇന്ത്യയ്ക്ക് വലിയ സാധ്യതകള്‍

വിദേശ രാജ്യങ്ങളിൽ ‘സ്റ്റാർട്ടപ് ഇൻഫിനിറ്റി സെന്റർ’ ആരംഭിക്കുന്നു

കൊച്ചി: കേരള സ്റ്റാർട്ടപ്പുകൾക്കു മുന്നിൽ ആഗോള ജാലകം തുറക്കാൻ ലക്ഷ്യമിട്ടു വിദേശ രാജ്യങ്ങളിൽ ‘സ്റ്റാർട്ടപ് ഇൻഫിനിറ്റി സെന്റർ’ ആരംഭിക്കാനുള്ള കേരള സ്റ്റാർട്ടപ് മിഷന്റെ പദ്ധതി ടേക്ക് ഓഫിന് ഒരുങ്ങുന്നു.

മേയ് മധ്യത്തോടെ ‘സ്റ്റാർട്ടപ് ഇൻഫിനിറ്റി’ പദ്ധതിക്കു തുടക്കമാകുമെന്നാണു പ്രതീക്ഷ. ആദ്യ ഘട്ടത്തിൽ യുഎസ്, യുഎഇ, ഓസ്ട്രേലിയ, ജർമനി എന്നീ രാജ്യങ്ങളിൽ സെന്റർ ആരംഭിക്കാനാണു നീക്കം. പദ്ധതി വിജയമെങ്കിൽ കൂടുതൽ രാജ്യങ്ങളിലേക്കു വ്യാപിപ്പിക്കും.

ആഗോള പങ്കാളികളുമായി സഹകരിച്ചാണു സെന്ററുകൾ ആരംഭിക്കുക. ഓരോ രാജ്യത്തും വ്യത്യസ്ത പങ്കാളികളെ കണ്ടെത്തും. അതിനായി ടെൻഡർ നടപടികളും ആരംഭിച്ചു.

ലക്ഷ്യം, വിദേശ ഇന്ത്യക്കാരുടെ കൂടി പങ്കാളിത്തം

സ്റ്റാർട്ടപ് ഇൻഫിനിറ്റി സെന്ററുകൾ ആരംഭിക്കുമെന്നു കഴിഞ്ഞ സംസ്ഥാന ബജറ്റിലാണു പ്രഖ്യാപിച്ചത്. വിദേശ ഇന്ത്യക്കാർക്കു നാട്ടിൽ സ്റ്റാർട്ടപ്പുകൾ ആരംഭിക്കുന്നതിനു വഴിയൊരുക്കുകയെന്ന വിപുലമായ ലക്ഷ്യവും സ്റ്റാർട്ടപ് ഇൻഫിനിറ്റി സെന്ററുകൾക്കുണ്ടാകും.

കേരളത്തിലെ സ്റ്റാർ‌ട്ടപ്പുകളുമായി സഹകരിച്ചും ഒറ്റയ്ക്കും സംരംഭങ്ങൾ ആരംഭിക്കാൻ സെന്ററുകൾ വിദേശ ഇന്ത്യക്കാരെ സഹായിക്കും.

സ്റ്റാർട്ടപ് ലോഞ്ച് പാഡ്

കേരള സ്റ്റാർട്ടപ്പുകൾക്കു വിദേശ വിപണി കണ്ടെത്താനും വളർച്ച നേടാനും സഹായിക്കുന്ന ‘ലോഞ്ച് പാഡ്’ ആയി മാറുകയാണു സെന്ററുകളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.

സ്റ്റാർട്ടപ്പുകളെ സഹായിക്കാൻ വിദേശ ഇന്ത്യക്കാരുടെ എയ്ഞ്ചൽ നെറ്റ്‌വർക്കുകൾ സൃഷ്ടിച്ചെടുക്കും. സ്റ്റാർട്ടപ്പുകൾക്കു സാമ്പത്തിക പിന്തുണ ആവശ്യമായി വരുമ്പോൾ ഇത്തരം എയ്ഞ്ചൽ നെറ്റ്‌വർക്കുകൾക്കു സഹായിക്കാൻ കഴിയുമെന്നതാണു നേട്ടം.

കേരളത്തിലെ വിവിധ ഐടി പദ്ധതികളിലേക്കു കൂടുതൽ നിക്ഷേപം ആകർഷിക്കുകയെന്ന ദൗത്യവും സെന്ററുകൾക്കുണ്ടാകും.

X
Top