സ്വർണശേഖരത്തിൽ ജപ്പാനെ പിന്തള്ളി ഇന്ത്യ5ജി ഫോണ്‍ വിപണി: യുഎസിനെ പിന്തള്ളി ഇന്ത്യ രണ്ടാമത്ചൈനയില്‍ ആവശ്യം കുറഞ്ഞതോടെ ചെമ്പിന്റെ വില ഇടിയുന്നുപഞ്ചസാര കയറ്റുമതി നിരോധനം നീട്ടുംഅർദ്ധചാലക ദൗത്യത്തിന് $10 ബില്യൺ ബൂസ്റ്റർ പാക്കേജ് ലഭിച്ചേക്കാം

ഇന്ത്യൻ ഐപിഒ വിപണിയിലേക്ക്‌ വിദേശനിക്ഷേപം ഒഴുകുന്നു

മുംബൈ: ദ്വിതീയ വിപണി ചെലവേറിയ നിലയിലെത്തിയ സാഹചര്യത്തില്‍ ഐപിഒ വിപണിയിലേക്ക്‌ വിദേശ നിക്ഷേപം ഒഴുകുന്നു. ഈ വര്‍ഷം ഓഗസ്റ്റ്‌ 19 വരെ വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകര്‍ ഐപിഒകളില്‍ നിക്ഷേപിച്ചത്‌ 53,568 കോടി രൂപയാണ്‌.

കഴിഞ്ഞ നാല്‌ വര്‍ഷത്തിനിടെ പ്രാഥമിക വിപണിയില്‍ വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകര്‍ നടത്തുന്ന ഏറ്റവും ഉയര്‍ന്ന നിക്ഷേപമാണ്‌ ഇത്‌. അതേ സമയം ദ്വിതീയ വിപണിയില്‍ അവ 38,007 കോടി രൂപയുടെ അറ്റവില്‍പ്പന നടത്തുകയാണ്‌ ചെയ്‌തത്‌.

സമാന മേഖലയിലെ മറ്റ്‌ കമ്പനികളുടെ ഓഹരികളുമായി താരതമ്യം ചെയ്യുമ്പോള്‍ ചെലവ്‌ കുറഞ്ഞ നിലയില്‍ വില നിശ്ചയിച്ച്‌ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ശ്രമിക്കുകയാണ്‌ ഐപിഒകളിലൂടെ ചെയ്യാറുള്ളത്‌.

ഇത്‌ വിദേശ നിക്ഷേപകര്‍ ചെലവ്‌ കുറഞ്ഞ നിലയില്‍ ഓഹരികള്‍ വാങ്ങുന്നതിനുള്ള അവസരമായി വിനിയോഗിച്ച്‌ നിക്ഷേപം നടത്തുകയാണ്‌ ചെയ്‌തത്‌.

ഇന്ത്യയിലെ ദ്വിതീയ വിപണി ചെലവേറിയ നിലയിലാണ്‌ വ്യാപാരം ചെയ്യുന്നത്‌. ന്യായവിലയില്‍ ഓഹരികള്‍ വാങ്ങുന്നതിനുള്ള അവസരം തീര്‍ത്തും കുറഞ്ഞ സാഹചര്യത്തിലാണ്‌ വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകര്‍ പ്രാഥമിക വിപണിയിലേക്ക്‌ തിരിഞ്ഞത്‌.

X
Top