വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വീണ്ടും വെട്ടിക്കുറച്ച് എണ്ണക്കമ്പനികൾഇന്ത്യയുടെ ‘കപ്പൽ’ വിലക്കിൽ നട്ടംതിരിഞ്ഞ് പാക്കിസ്ഥാൻഇന്ത്യയിലുടനീളം റീട്ടെയിൽ സ്വർണ്ണാഭരണങ്ങളുടെ ആവശ്യം ഗണ്യമായി കുറഞ്ഞുകേന്ദ്രത്തിന്റെ കീശ നിറച്ച്‌ പൊതുമേഖല സ്ഥാപനങ്ങള്‍‘മിഷൻ 10,000’ പദ്ധതിയുമായി വ്യവസായ വകുപ്പ്; ഒരു കോടി രൂപ വരുമാനമുള്ള 10,000 സംരംഭങ്ങള്‍ ലക്ഷ്യം

വിദേശ നാണയ ശേഖരം കുത്തനെ ഇടിയുന്നു

കൊച്ചി: രൂപയുടെ മൂല്യത്തകർച്ച നേരിടാൻ റിസർവ് ബാങ്ക് ഡോളർ വിറ്റഴിച്ചതോടെ ഇന്ത്യയുടെ വിദേശ നാണയ ശേഖരം പത്ത് മാസത്തെ കുറഞ്ഞ തലമായ 63,459 കോടി ഡോളറായി.

ജൂലായ് മൂന്നിന് അവസാനിച്ച വാരത്തില്‍ വിദേശ നാണയ ശേഖരത്തില്‍ 570 കോടി ഡോളറിന്റെ കുറവുണ്ടായി.

സെപ്തംബർ അവസാന വാരത്തില്‍ റെക്കാഡ് ഉയരമായ 70,489 കോടി ഡോളറിലെത്തിയതിനു ശേഷം ശേഖരത്തില്‍ 7,000 കോടി ഡോളറിന്റെ ഇടിവാണുണ്ടായത്.

ഡോളറിന്റെ കരുത്തും വിദേശ നിക്ഷേപകരുടെ പിന്മാറ്റവും രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടാക്കിയതോടെ വിപണിയില്‍ ഇടപെട്ടതാണ് വിദേശ നാണയ ശേഖരത്തില്‍ കുറവുണ്ടാക്കിയത്.

അവലോകന വാരത്തില്‍ വിദേശ നാണയങ്ങളുടെ മൂല്യം 644.1 കോടി ഡോളർ കുറഞ്ഞ് 54,548 കോടി ഡോളറായി.

സ്വർണത്തിന്റെ മൂല്യം 82.4 കോടി ഡോളർ ഉയർന്ന് 6,079.2 കോടി ഡോളറായി.

X
Top