രാജ്യത്ത് റീട്ടെയിൽ വായ്‌പയിൽ താരമായി സ്വർണ വായ്‌പ; ഒരു വർഷം കൊണ്ട് വളർച്ച 62 ശതമാനം ◆ ചൈനയ്‌ക്കെതിരെ തുറന്നടിച്ച് ധനമന്ത്രി; ‘വ്യാപാരത്തില്‍ വന്‍ അസന്തുലിതാവസ്ഥ’ ◆ ഇന്ധന കയറ്റുമതിക്കുള്ള വിൻഡ്‌ഫോൾ നികുതി പുതുക്കി കേന്ദ്രം ◆ വിമാന ടിക്കറ്റ് നിരക്കിൽ നടപടി വേണമെന്ന് കേന്ദ്രത്തിന് സുപ്രീം കോടതി നിർദേശം ◆ എഥനോൾ വിതരണം 987 കോടി ലിറ്ററിലേക്ക്; 71 ശതമാനവും ധാന്യങ്ങളിൽ നിന്ന് ◆

വിദേശ നാണയ ശേഖരം കുതിക്കുന്നു

കൊച്ചി: രൂപയുടെ മൂല്യവർദ്ധനയ്ക്ക് തടയിടാൻ റിസർവ് ബാങ്ക് തുടർച്ചയായി വിപണി ഇടപെടലുകൾ നടത്തിയതോടെ മാർച്ച് എട്ടിന് അവസാനിച്ച വാരത്തിൽ ഇന്ത്യയുടെ വിദേശ നാണയ ശേഖരത്തിൽ കുതിപ്പ്.

അവലോകന വാരത്തിൽ വിദേശ നാണയ ശേഖരത്തിന്റെ മൂല്യം 1047 കോടി ഡോളർ ഉയർന്ന് 63,610 കോടി ഡോളറിലെത്തി. മുൻവാരത്തിലും വിദേശ നാണയ ശേഖരത്തിൽ 655 കോടി ഡോളറിന്റെ വർദ്ധനയുണ്ടായിരുന്നു.

വിദേശ നാണയങ്ങളുടെ മൂല്യത്തിൽ 812 കോടി ഡോളറിന്റെ വർദ്ധനയാണുണ്ടായത്. സ്വർണ ശേഖരത്തിന്റെ മൂല്യം 230 കോടി ഡോളർ ഉയർന്ന് 5,072 കോടി ഡോളറായി.

2021 ൽ രേഖപ്പെടുത്തിയ 64,500 കോടി ഡോളറാണ് ഇന്ത്യയുടെ റെക്കാഡ് വിദേശ നാണയ ശേഖരം.

X
Top