ഇന്ത്യയിലേക്കുള്ള എൽപിജി ഇറക്കുമതിയിൽ യുഎഇ ഒന്നാമത് ◆ ഇന്ത്യയിലേക്ക് ജപ്പാന്റെ പണമൊഴുക്ക്; ആദ്യ പാദത്തില്‍ നിക്ഷേപം 5.71 ബില്യണ്‍ ഡോളര്‍ ◆ 2026ൽ ആഗോള ചരക്കുവ്യാപാരം 3.9% വളരും ◆ ഡിജിറ്റൽ സേവന കയറ്റുമതിയിൽ ഇന്ത്യയ്ക്ക് നാലാം സ്ഥാനം ◆ ഓൺലൈൻ ഡെലിവെറിക്ക് ടാക്സ് കുറച്ചു ◆

ഫോബ്സ് അതിസമ്പന്ന പട്ടികയിൽ ഒന്നാമത് ബെർണാഡ് അർനോൾട്ട്

ലൂയി വിറ്റൻ ഉടമ ബെർണാഡ് അർനോൾട്ട് ആണ് സമ്പന്നരിൽ ഒന്നാമൻ. 23300 കോടി ഡോളറിന്റെ സ്വത്തുണ്ട്. ഇലോൺ മസ്ക്കാണ് രണ്ടാം സ്ഥാനത്ത്; 19,500 കോടി ഡോളർ.

ജെഫ് ബെസോസ് 19,400 കോടി ഡോളറുമായി മൂന്നാം സ്ഥാനത്തും മാർക്ക് സക്കർ ബർഗ് 17700 കോടി ഡോളറുമായി നാലാം സ്ഥാനത്തുമാണ്.

ഇന്ത്യയിലെ അതി സമ്പന്നൻ മുകേഷ് അംബാനിയാണ്. 11600 കോടി ഡോളറിന്റെ (9.6 ലക്ഷം കോടി രൂപ) ആസ്തിയുണ്ട്. ലോക റാങ്കിൽ 9ാം സ്ഥാനത്താണ് മുകേഷ് അംബാനി.

ഗൗതം അദാനിയാണ് ഇന്ത്യയിൽ രണ്ടാം സ്ഥാനത്ത്; 8400 കോടി ഡോളറിന്റെ (6.9 ലക്ഷം കോടി രൂപ) ആസ്തിയുണ്ട്. ലോക റാങ്കിൽ 17ാം സ്ഥാനത്താണ് അദാനി.

X
Top