മേയ്ഡ് ഇൻ ഇന്ത്യ കളിപ്പാട്ടങ്ങളോട് മുഖം തിരിച്ച് ലോക രാജ്യങ്ങൾസൗരവൈദ്യുതിയ്ക്കുള്ള കേരളത്തിന്റെ ജനറേഷൻ ഡ്യൂട്ടി കേന്ദ്രനയത്തിന് വിരുദ്ധംഉദാരവൽക്കരണ നടപടികൾ ഊർജിതമാക്കുമെന്ന് വ്യവസായ സെക്രട്ടറിവിദേശ നാണയ ശേഖരത്തിൽ കുതിപ്പ്പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ വിപണിയിൽ മികച്ച വളര്‍ച്ച

ഐപിഓയ്ക്കായി സ്വിഗ്ഗി സെബിക്ക് അപേക്ഷ സമര്‍പ്പിച്ചതായി റിപ്പോര്‍ട്ട്

ഫുഡ്, ഗ്രോസറി ഓണ്‍ലൈന്‍ ഡെലിവറി സ്ഥാപനമായ സ്വിഗ്ഗി ഐപിഒയ്ക്കുള്ള അപേക്ഷ മാര്‍ക്കറ്റ് റെഗുലേറ്ററായ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയ്ക്ക് (സെബി) സമര്‍പ്പിച്ചതായി റിപ്പോര്‍ട്ട്.

സ്വിഗ്ഗി വളരെ രഹസ്യമായിട്ടാണ് ഡിആര്‍എച്ച്പി (ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ്) സെബിക്ക് സമര്‍പ്പിച്ചത്. 2022-ല്‍ സെബി അവതരിപ്പിച്ച ‘പ്രീ-ഫയലിംഗ്’ റൂട്ട് വഴി ഐപിഒയ്ക്കുള്ള പ്രിലിമിനറി ഫയലിംഗ് രഹസ്യമായി സൂക്ഷിക്കാന്‍ അവസരമുണ്ട്.

സാധാരണയായി ഒരു സ്ഥാപനം ഐപിഒയ്ക്കുള്ള അപേക്ഷയായ ഡിആര്‍എച്ച്പി സെബിക്ക് സമര്‍പ്പിക്കുമ്പോള്‍ അക്കാര്യം പൊതുജന മധ്യത്തില്‍ അറിയും.

എന്നാല്‍ പ്രീ-ഫയലിംഗ് റൂട്ട് വഴി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ വിവരങ്ങള്‍ രഹസ്യമായിരിക്കും. ഓയോ കഴിഞ്ഞ വര്‍ഷം ഐപിഒയ്ക്കുള്ള അപേക്ഷ സമര്‍പ്പിച്ചത് ഇത്തരത്തില്‍ രഹസ്യമായിട്ടാണ്.
ബെംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വിഗ്ഗിക്ക് കഴിഞ്ഞ ദിവസം ഐപിഒയ്ക്കുള്ള അനുമതി ഓഹരിയുടമകളില്‍ നിന്നും ലഭിച്ചിരുന്നു.

പുതിയ ഓഹരി വില്‍പ്പനയിലൂടെ 3750 കോടി രൂപയും പ്രൊമോട്ടര്‍മാരുടെ ഓഹരികള്‍ വിറ്റഴിക്കുന്ന ഓഫര്‍ ഫോര്‍ സെയിലിലൂടെ (ഒഎഫ്എസ്) 6664 കോടി രൂപയും സമാഹരിക്കാനാണ് സ്വിഗ്ഗി ലക്ഷ്യമിടുന്നത്.

ഇതിനു പുറമെ പ്രീ-ഐപിഒ റൗണ്ടില്‍ ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് 750 കോടി രൂപയും സമാഹരിക്കാന്‍ സ്വിഗ്ഗി പദ്ധതിയുണ്ട്.

സ്വിഗ്ഗിയുടെ വിപണിയിലെ എതിരാളിയായ സൊമാറ്റോ 2021-ല്‍ ലിസ്റ്റ് ചെയ്തിരുന്നു.9.375 കോടി രൂപയുടേതായിരുന്നു ഗുരുഗ്രാം ആസ്ഥാനമായ സൊമാറ്റോയുടെ ഐപിഒ.

2014-ലാണ് സ്വിഗ്ഗി സ്ഥാപിതമായത്. 12.7 ബില്യന്‍ ഡോളറാണ് സ്വിഗ്ഗിയുടെ മൂല്യമായി കണക്കാക്കുന്നത്. 4700 ലധികം ജീവനക്കാരുള്ള കമ്പനിയാണ് സ്വിഗ്ഗി.

X
Top