ആഗസ്റ്റിൽ കൊച്ചി മെട്രോ ഉപയോഗിച്ചത് 34.10 ലക്ഷം യാത്രക്കാർവിഷൻ 2031: കേരളത്തിന്റെ ഭാവി വികസന പാത നിർണയിക്കാൻ സെമിനാർഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകള്‍ ശരിയായ പാതയിലെന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍പ്രത്യക്ഷ നികുതി വരുമാനം 9 ശതമാനമുയര്‍ന്ന് 10.82 ലക്ഷം കോടി രൂപയുപിഐ ഇടപാടുകള്‍ 20 ബില്യണ്‍ കടന്നു; ഫാസ്റ്റ് ഫുഡ്‌, ഇ-കൊമേഴ്സ് ഇടപാടുകള്‍ കുതിച്ചു

വനിതാ ശാക്തീകരണം ലക്ഷ്യമിട്ട് എംഎഫ് ദീദി കൊച്ചിയിലേക്ക്

കൊച്ചി: കേരളത്തിലെ വനിതകളെ ശാക്തീകരിക്കുകയെന്ന ലക്ഷ്യവുമായി ദി വെല്‍ത്ത് മ്യൂച്ചല്‍ ഫണ്ട് തങ്ങളുടെ മുന്‍നിര സംരംഭമായ എംഎഫ് ദീദിയുമായി കൊച്ചിയിലേക്കും എത്തുന്നു. മ്യൂച്ചല്‍ ഫണ്ട് വിതരണക്കാര്‍ ആകുന്നതിനായി രാജ്യത്തെ നഗരങ്ങളിലെ സ്ത്രീകളെ പരിശീലിപ്പിച്ച്, സര്‍ട്ടിഫൈ ചെയ്ത്, ശാക്തീകരിക്കുന്നതിനായി വെല്‍ത്ത് കമ്പനി മ്യൂച്ചല്‍ ഫണ്ട് രൂപകല്പന ചെയ്ത രാജ്യത്തിലെ ആദ്യത്തെ സംരംഭമാണ് എംഎഫ് ദീദി (മ്യൂച്വല്‍ ഫണ്ട് ഡിസ്ട്രിബ്യൂട്ടര്‍ ഇന്‍ ദേശി ഇന്ത്യ). വനിതകള്‍ക്ക് സാമ്പത്തിക സാക്ഷരത, നിക്ഷേപക അവബോധ നൈപുണ്യങ്ങള്‍ എന്നിവ നല്‍കി അവരെ സമൂഹത്തിലെ സമ്പത്ത് സൃഷ്ടിയുടെ അംബാസിഡര്‍മാരാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ, കേരളത്തിലെ മ്യൂച്ചല്‍ ഫണ്ട് എയുഎം 65,000 കോടി രൂപയില്‍ അധികമായി കുതിച്ചുയര്‍ന്നു. സംസ്ഥാനത്ത് 42 ലക്ഷത്തില്‍ അധികം രജിസ്റ്റേഡ് നിക്ഷേപകരുണ്ട്, അതില്‍ 33 ശതമാനം പേരും വനിതകളാണ്. അവയെല്ലാം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ആരംഭിച്ചവയുമാണ്. ഇവയെല്ലാം തങ്ങളുടെ സാമ്പത്തിക യാത്രയുടെ നേതൃത്വം ഏറ്റെടുക്കാന്‍ കേരളത്തിലെ വനിതകള്‍ തയ്യാറാണെന്നതിന്റെ തെളിവായാണ് കാണാനാവുക. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 5000 സ്ത്രീകളെ പരിപാടിയുടെ മുന്‍നിരയില്‍ എത്തിക്കുകയാണ് ലക്ഷ്യമെന്ന് സ്ഥാപകയും എംഡിയും സിഇഒയുമായ മധു ലുണാവത്ത് പറഞ്ഞു.

X
Top