പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ വിപണിയിൽ മികച്ച വളര്‍ച്ചഇന്ത്യൻ ഹോസ്പ്റ്റിലാറ്റി മേഖല മുന്നേറുന്നുഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി യുഎന്‍വിഴിഞ്ഞം തുറമുഖം: ഭൂഗർഭ തീവണ്ടിപ്പാതയുടെ ഡിപിആറിന് അംഗീകാരമായികൊച്ചി– ബെംഗളൂരു വ്യവസായ ഇടനാഴി: കേന്ദ്രസർക്കാരിനെ വീണ്ടും സമീപിച്ച് കേരളം

ഇന്ത്യയുടെ വളര്‍ച്ചാ റേറ്റിംഗ് ‘ബിബിബി’യില്‍ നിലനിര്‍ത്തി ഫിച്ച്, വളര്‍ച്ചാ സാധ്യത സുസ്ഥിരമെങ്കിലും കമ്മി ആശങ്കയുണ്ടാക്കുന്നു

ന്യൂഡല്‍ഹി: ഇന്ത്യയുടെ ദീര്‍ഘകാല വിദേശ കറന്‍സി ഇഷ്യുവര്‍ ഡിഫോള്‍ട്ട് റേറ്റിംഗ് (ഐഡിആര്‍) ‘ബിബിബി-‘ ല്‍ ഫിച്ച് റേറ്റിംഗ്‌സ് നിലനിര്‍ത്തി. ശക്തമായ വളര്‍ച്ച സാധ്യതയും പ്രധാന പണപ്പെരുപ്പം കുറയുന്നതും കാരണം അവലോകനം സുസ്ഥിരമാക്കിയിട്ടുണ്ട്. അതേസമയം കമ്മിയെക്കുറിച്ചുള്ള ആശങ്കകള്‍ നിലനില്‍ക്കുന്നതായി റേറ്റിംഗ് ഏജന്‍സി സ്ഥിരീകരിച്ചു.

മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ശക്തമായ വളര്‍ച്ചാ സാധ്യതയാണ് ഇന്ത്യയ്ക്കുള്ളത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വലിയ ബാഹ്യ ആഘാതങ്ങളെ മറികടക്കാന്‍ സാധിച്ചു. അതേസമയം പൊതുധനകാര്യത്തിലെ കുറവ്, ഉയര്‍ന്ന കമ്മി, വലിയ തോതിലുള്ള കടം, ഘടനാപരമായ സൂചകങ്ങള്‍ പിന്നിലായത് എന്നിവ വെല്ലുവിളിയാണ്.

എസ് ആന്‍ഡ് പിയും ഫിച്ചും ഇന്ത്യയ്ക്ക് ‘ബിബിബി-‘ റേറ്റുനല്‍കുമ്പോള്‍ മൂഡീസിന് ‘ബിഎഎ 3’ യാണുള്ളത്. ഇതെല്ലാം ഏറ്റവും കുറഞ്ഞ നിക്ഷേപ ഗ്രേഡിനെ സൂചിപ്പിക്കുന്നു. അതേസമയം ഈ റേറ്റിംഗ് ഏജന്‍സികള്‍ക്ക് സുസ്ഥിര വളര്‍ച്ച കാഴ്ചപ്പാടാണുള്ളത്.

മൂഡീസ്, സ്റ്റബ്ഡാര്‍ഡ് & പുവര്‍ എന്നിവയ്‌ക്കൊപ്പം ആഗോള തലത്തില്‍ മുന്‍നിരക്കാരാണ് ഫിച്ച്. പകര്‍ച്ചവ്യാധിയ്ക്ക് ശേഷം റേറ്റിംഗ് ഉയര്‍ത്താനുള്ള ശ്രമത്തിലാണ് ഇന്ത്യ. സാമ്പത്തിക അളവുകള്‍ ഗണ്യമായി മെച്ചപ്പെട്ടതായി പ്രധാന ഉദ്യോഗസ്ഥരും നേതാക്കളും വിശ്വസിക്കുന്നു. ക്രെഡിറ്റ് യോഗ്യത തീരുമാനിക്കാന്‍ ഉപയോഗിക്കുന്നതിനാല്‍ ഈ റേറ്റിംഗുകള്‍ രാജ്യത്തെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്.

മാത്രമല്ല, വായ്പ ചെലവുകളേയും റേറ്റിംഗ് സ്വാധീനിക്കുന്നു.

X
Top