ആഗോള സെമികണ്ടക്ടര്‍ ഹബ്ബാകാൻ കേരളംവസ്തു വില്പന: പണപ്പെരുപ്പ ക്രമീകരണ സൂചിക പുറത്തുവിട്ടുരാജ്യത്ത് എഥനോൾ ഉത്പാദനം കൂടി; ഇറക്കുമതി കുറയുന്നില്ലെന്ന് കണക്കുകൾരാജ്യത്തിൻറെ കടബാധ്യത ജിഡിപിയുടെ 150 ശതമാനത്തിലേക്ക് എത്തിയേക്കുമെന്ന് ക്രിസില്‍ഉല്‍പ്പാദന മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ഇന്ത്യ; 189 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതി ഒഴിവാക്കാന്‍ പദ്ധതി

വിദേശ നാണയത്തിൽ പേടി വേണ്ടെന്ന് ധനമന്ത്രി

കൊച്ചി: വിദേശ നാണയ ശേഖരത്തില്‍ ലോകത്ത് നാലാം സ്ഥാനമുള്ള ഇന്ത്യയുടെ സാമ്പത്തിക സ്ഥിരത സംബന്ധിച്ച്‌ യാതൊരു ആശങ്കയ്ക്കും വകയില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കി.

രാജ്യത്തിന് ആവശ്യമുള്ള ഉത്പന്നങ്ങള്‍ പതിനൊന്ന് മാസത്തേക്ക് ഇറക്കുമതി നടത്താൻ ആവശ്യമായ പണം ഇന്ത്യയുടെ വിദേശ നാണയ ശേഖരത്തിലുണ്ടെന്നും അവർ പറഞ്ഞു. നിലവില്‍ 65,880 കോടി ഡോളറാണ് രാജ്യത്തെ വിദേശ നാണയ ശേഖരം.

ആഗോള മേഖലയിലെ പ്രതികൂല ചലനങ്ങള്‍ തിരിച്ചടി സൃഷ്‌ടിച്ചാലും ഇന്ത്യയ്ക്ക് പിടിച്ചുനില്‍ക്കാൻ ഉയർന്ന വിദേശ നാണയ ശേഖരം സഹായകമാകും. ചൈന, ജപ്പാൻ. സ്വിറ്റ്‌സർലണ്ട് എന്നിവ മാത്രമാണ് വിദേശ നാണയ ശേഖരത്തില്‍ ഇന്ത്യയ്ക്ക് മുന്നിലുള്ളത്.

ഏഷ്യയിലെ മറ്റ് രാജ്യങ്ങളുടെ നാണയങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യൻ രൂപയുടെ മൂല്യത്തില്‍ കാര്യമായ ഇടിവുണ്ടായിട്ടില്ലെന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പറഞ്ഞു.

X
Top