കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

സെപ്‌റ്റംബര്‍ ആദ്യവാരം എഫ്‌ഐഐകള്‍ നിക്ഷേപിച്ചത്‌ 11,000 കോടി രൂപ

മുംബൈ: വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍(Foreign Institutional Investors) 11,000 കോടി രൂപയുടെ അറ്റ നിക്ഷേപമാണ്‌ ഇന്ത്യന്‍ ഓഹരി വിപണിയില്‍(Indian Stock Market) സെപ്‌റ്റംബര്‍ ആദ്യവാരം നടത്തിയത്‌. 9462 കോടി രൂപ ഓഹരികളില്‍ നിക്ഷേപിച്ചു. 1388 കോടി രൂപ പ്രാഥമിക വിപണിയിലും മറ്റുമായി നിക്ഷേപം നടത്തി.

ആഗോളതലത്തിലെ അനിശ്ചിതത്വത്തിനിടയിലും വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയിലെ(Indian Market) അറ്റനിക്ഷേപകരായി തുടരുകയാണ്‌ കഴിഞ്ഞയാഴ്‌ച ചെയ്‌തത്‌.

യുഎസ്സിലെ തൊഴിലില്ലായ്‌മാ നിരക്ക്‌ കുറയുന്നതു സംബന്ധിച്ച ആശങ്കകള്‍ വിപണിയില്‍ വില്‍പ്പന സമ്മര്‍ദത്തിന്‌ വഴിവെച്ചിട്ടും വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഓഹരികള്‍ വാങ്ങുന്നത്‌ തുടരുകയാണ്‌ ചെയ്‌തത്‌.

ഓഗസ്റ്റില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ 7320 കോടി രൂപയാണ്‌ നിക്ഷേപിച്ചത്‌. ഓഗസ്‌റ്റിലെ അവസാന വാരങ്ങളില്‍ ഓഹരി സൂചികകളായ നിഫ്‌റ്റിയും സെന്‍സെക്‌സും പുതിയ ഉയരങ്ങളിലേക്ക്‌ നീങ്ങിയതോടെ അവ ഗണ്യമായ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വാങ്ങി.

ഓഗസ്റ്റിലെ അവസാന വാരം 28,521 കോടി രൂപയുടെ ഓഹരികള്‍ അവ വാങ്ങി.

തുടര്‍ച്ചയായി മൂന്നാമത്തെ മാസമാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ അറ്റനിക്ഷേപം നടത്തുന്നത്‌. ജൂണില്‍ 26,565 കോടി രൂപയുടെയും ജൂലൈയില്‍ 32,365 കോടി രൂപയുടെയും അറ്റനിക്ഷേപം നടത്തിയിരുന്നു.

X
Top