കേന്ദ്ര ബജറ്റിൽ ധനമന്ത്രി നികുതി ഇളവ് പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ട്ഇന്ത്യ മൂന്നാമത്തെ വലിയ ആഭ്യന്തര എയര്‍ലൈന്‍ വിപണിബജറ്റിൽ ഇടത്തരക്കാർക്ക് ആശ്വാസത്തിൻ്റെ സൂചനകൾകൊല്ലം തീരത്തെ ഇന്ധന പര്യവേക്ഷണം ഡ്രില്ലിങ് ഘട്ടത്തിലേക്ക്വ​ധ​വ​നി​ൽ പുതിയ തുറമുഖത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ബജറ്റുവിഹിതം കൂടിയിട്ടും കേരളത്തിലെ കൃഷിയിടങ്ങൾ ചുരുങ്ങുന്നു

തിരുവനന്തപുരം: ബജറ്റിൽ കാർഷികമേഖലയ്ക്കായി കോടികൾ ചെലവഴിച്ചിട്ടും സംസ്ഥാനത്ത് കൃഷിയിടങ്ങൾ ചുരുങ്ങുന്നു. 2020-21-നെ അപേക്ഷിച്ച് 2021-22-ൽ ഭക്ഷ്യധാന്യങ്ങളുടെ കൃഷിയിൽമാത്രം 4.94 ശതമാനത്തിന്റെ കുറവുണ്ടായി. നെല്ല്, തെങ്ങ് അടക്കമുള്ള കൃഷിയിടങ്ങളും കുറഞ്ഞു.

മുൻവർഷത്തെ അപേക്ഷിച്ച് നെൽക്കൃഷിയിൽ 9306.31 ഹെക്ടറിന്റെ കുറവുണ്ടായെന്ന് സാമ്പത്തികസ്ഥിതിവിവര വകുപ്പിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. 1,95,734 ഹെക്ടറിലാണ് ഇപ്പോൾ നെൽക്കൃഷി. 2001-02-നുശേഷം നെൽപ്പാടങ്ങളുടെ വിസ്തൃതി 39.84 ശതമാനം കുറഞ്ഞു.

2000-01-ൽ 9.26 ലക്ഷം ഹെക്ടറിലുണ്ടായിരുന്ന തെങ്ങ് 7.65 ലക്ഷം ഹെക്ടറിലേക്ക് ചുരുങ്ങി. റബർ അടക്കമുള്ള തോട്ടവിളകളുടെ വിസ്തൃതിയിൽ 0.25 ശതമാനം ഹെക്ടറിന്റെ കുറവുണ്ടായി.

കൃഷിക്കും വിളപരിപാലനത്തിനുമായി വർഷം 1500 കോടി രൂപയിലേറെ കേരളം ചെലവിടുന്നുണ്ട്. എന്നിട്ടും മലയാളികൾ കൃഷി കൈവിടുന്നെന്ന് വ്യക്തമാക്കുന്നതാണീ കണക്ക്.

ഇഞ്ചിക്കൃഷി 8.28 ശതമാനം വർധിച്ചു. 2021-22 വർഷം 2924 ഹെക്ടറിലാണ് ഇഞ്ചിക്കൃഷി നടത്തിയത്. വയനാട് ജില്ലയാണ് മുന്നിൽ. കൈതക്കൃഷിയിടങ്ങൾ 4.45 ശതമാനം കൂടി.
കാർഷികമേഖലയ്ക്കായി 2023-24 സാമ്പത്തികവർഷം 971.71 കോടി (156.30 കോടി കേന്ദ്രവിഹിതം)യാണ് ബജറ്റുവിഹിതമായി അനുവദിച്ചത്.

വിള പരിപാലനമേഖലയ്ക്കായി 732 കോടിയും നീക്കിെവച്ചു. 2022-23-ൽ കാർഷികമേഖലയ്ക്കുള്ള ബജറ്റുവിഹിതം 881.96 കോടിയായിരുന്നു. മുൻവർഷത്തെക്കാൾ 48 കോടി രൂപ അധികമായിരുന്നു ഇത്.

X
Top