ഇന്ത്യൻ വിപണിയിൽ ചൈനീസ് ടീവി ബ്രാൻഡുകൾക്ക് നിരാശഇന്ത്യ ജെപി മോർഗൻ സൂചികയിൽ; സ്വാഗതം ചെയ്‌ത്‌ സാമ്പത്തിക കാര്യ സെക്രട്ടറി അജയ് സേത്ത്ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതി പ്രീമിയം സൗദി വെട്ടിക്കുറച്ചുക്രൂഡ് ഓയിൽ ഇറക്കുമതിയിൽ തുടർച്ചയായ മൂന്നാം മാസവും ഇടിവ്ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന

കയറ്റുമതി 2 ട്രില്യണ്‍ ഡോളറിലെത്തുമ്പോള്‍ അവസരങ്ങള്‍ കൂടും – പിയൂഷ് ഗോയല്‍

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ചരക്ക് സേവന കയറ്റുമതി 2 ട്രില്യണ്‍ യുഎസ് ഡോളറിലെത്തുമ്പോള്‍ വലിയ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും, വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ രാജ്യത്തിന്റെ കയറ്റുമതി 500 ബില്യണ്‍ ഡോളറില്‍ നിന്ന് 2022-23 ല്‍ 767 ബില്യണ്‍ ഡോളറായി ഉയര്‍ന്നിട്ടുണ്ട്. 2030 ഓടെ കയറ്റുമതി 2 ട്രില്യണ്‍ ഡോളറാക്കി ഉയര്‍ത്താമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

നിലവില്‍ 3.5 ട്രില്യണ്‍ ഡോളര്‍ സമ്പ്ദ് വ്യവസ്ഥയായ ഇന്ത്യ 2047 ഓടെ കുറഞ്ഞത് 35 ടില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയായി മാറും. ഇതോടെ അവസരങ്ങള്‍ കൊടുമുടിയിലെത്തുമെന്നും മന്ത്രി പറഞ്ഞു. 2030 ഓടെ ഇന്ത്യ 2 ട്രില്യണ്‍ ഡോളര്‍ ചരക്ക് സേവന കയറ്റുമതി നടത്തുമെന്നാണ് മന്ത്രി പറയുന്നത്.

രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ അതിവേഗം വളരുകയാണെന്നും 2022-23 ലെ 7.2 ശതമാനം ജിഡിപി വളര്‍ച്ചയില്‍ നിന്ന് ഇത് വ്യക്തമായി പ്രതിഫലിക്കുന്നുണ്ടെന്നും ടൈംസ് നെറ്റ്വര്‍ക്ക് ഇന്ത്യ ഇക്കണോമിക് കോണ്‍ക്ലേവില്‍ അദ്ദേഹം അറിയിച്ചു 2047 ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കാനാണ് ശ്രമം. ഈ ഉദ്യമത്തില്‍ സര്‍ക്കാര്‍ മുന്നേറി.

ആഗോള മാന്ദ്യം കാരണം ഇന്ത്യയുടെ കയറ്റുമതി തുടര്‍ച്ചയായ മൂന്നാം മാസവും ഇടവ് നേരിട്ടിരുന്നു. ഏപ്രിലില്‍ 34.66 ബില്യണ്‍ ഡോളര്‍ കയറ്റുമതിയാണ് രാജ്യം നടത്തിയത്. 12.7 ശതമാനം ഇടിവ്.

എന്നാല്‍ വ്യാപാരക്കമ്മി 15.24 ബില്യണ്‍ ഡോളറായിട്ടുണ്ട്.20 മാസത്തെ താഴ്ന്ന നിരക്കാണിത്.

X
Top