ഇന്ത്യയുടെ വളർച്ച ഏഴ് ശതമാനത്തിലേക്ക് ഉയരുമെന്ന് ഐഎംഎഫ്ഇന്ത്യയിൽ നിന്നുള്ള സ്വർണ, വജ്ര കയറ്റുമതിയിൽ ഇടിവ്ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്നതിനിടെ ഇന്ത്യ വിൻഡ്ഫാൾ നികുതി വർധിപ്പിച്ചുഐടി രംഗത്ത് അരലക്ഷത്തോളം പുതിയ തൊഴിലവസരങ്ങൾ ഒരുങ്ങുന്നുഅടുത്ത 4 വർഷത്തിനുള്ളിൽ എസി വിൽപന ഇരട്ടിയായേക്കും

രാജ്യത്തെ ഇവി വില്‍പ്പനയില്‍ വന്‍കുതിപ്പ്

മുംബൈ: ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍ (എഫ്എഡിഎ) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2023ല്‍ ഇന്ത്യയിലെ ഇലക്ട്രിക് വാഹന വില്‍പ്പന 49.25 ശതമാനം ഉയര്‍ന്ന് വന്‍ വളര്‍ച്ച രേഖപ്പെടുത്തി. 2023ല്‍ ആകെ 15,29,947 ഇലക്ട്രിക് വാഹനങ്ങളാണ് വിറ്റുപോയത്.

കണക്കുകള്‍ പ്രകാരം 2022ല്‍ മൊത്തം 10,25,063 ഇവി വാഹനങ്ങളാണ് വിറ്റുപോയത്. ഇരുചക്രവാഹന വില്‍പ്പന 36.09 ശതമാനം വര്‍ധിച്ച് 8,59,376 യൂണിറ്റിലെത്തി.

2022ല്‍ 6,31,464 യൂണിറ്റായിരുന്നു ഇരുചക്ര വാഹനവില്‍പ്പന. ഇലക്ട്രിക് ത്രീ-വീലര്‍ വില്‍പ്പന 2022-ലെ 3,52,710 യൂണിറ്റുകളില്‍ നിന്ന് 65.23 ശതമാനം ഉയര്‍ന്ന് 2023ല്‍ 5,82,793 യൂണിറ്റുകളായി.

വാണിജ്യ വാഹനങ്ങളുടെ വില്‍പ്പനയിലും ഇവി സാന്നിധ്യം മികച്ചുനിന്നു. മുന്‍വര്‍ഷത്തെ 2,649 യൂണിറ്റുകളെ അപേക്ഷിച്ച് 2023ല്‍ 114.16 ശതമാനം ഉയര്‍ന്ന് 5,673 യൂണിറ്റായി ഇലക്ട്രിക് വാണിജ്യവാഹനവില്‍പ്പന ഉയര്‍ന്നു.

ഇലക്ട്രിക് പാസഞ്ചര്‍ വാഹന വില്‍പ്പന 114.71 ശതമാനം വര്‍ധിച്ച് 82,105 യൂണിറ്റിലെത്തി.

X
Top