വജ്ര ഇറക്കുമതി താൽക്കാലികമായി നിർത്തുന്നുനോമുറ ഇന്ത്യന്‍ വിപണിയെ അപ്‌ഗ്രേഡ്‌ ചെയ്‌തുഇന്ത്യയുടെ കറണ്ട് അക്കൗണ്ട് കമ്മിയിൽ വർധനജിഎസ്ടി കൗൺസിൽ യോഗം 7ന്ഇന്ത്യയുടെ വളർച്ച നിരക്ക് നിലനിർത്തി എസ് ആൻഡ് പി

ക്രെഡിറ്റ് സ്യൂസ് പ്രതിസന്ധിക്കിടയിലും മികച്ച പ്രകടനം നടത്തി യൂറോപ്യന്‍ സൂചികകള്‍

ലണ്ടന്‍: യൂറോപ്യന്‍ ഓഹരി സൂചികകള്‍ തിങ്കളാഴ്ച നേട്ടത്തിലായി. പാന്‍- യൂറോപ്യന്‍ സ്റ്റോക്ക്‌സ് 0.36 ശതമാനം ഉയര്‍ന്നാണ് വ്യാപാരം തുടര്‍ന്നത്. എഫ്ടിഎസ്ഇ 0.35 ശതമാനം, ഡാക്‌സ് 0.51 ശതമാനം, സിഎസി40 0.76 ശതമാനം, എഫ്ടിഎസ്ഇ എംഐബി 0.62 ശതമാനം, ഐബിഇഎക്‌സ് 0.29 ശതമാനം എന്നിങ്ങനെയാണ് പ്രകടനം.

ബാങ്ക് ഓഹരികള്‍ 1 ശതമാനവും സാമ്പത്തിക സേവന മേഖല 1.2 ശതമാനവും താഴ്ച വരിച്ചു. ക്രെഡിറ്റ് സ്യൂസ് 58 ശതമാനവും അതിനെ ഏറ്റെടുക്കുന്ന യുബിഎസ് 4 ശതമാനവുമാണ് ഇടിവ് നേരിട്ടത്.

അതേസമയം മൈനിംഗ് മേഖല 1.4 ശതമാനവും കെമിക്കല്‍ മേഖല 1 ശതമാനവും നേട്ടമുണ്ടാക്കി. ഏഷ്യന്‍ സൂചികകള്‍ ഭൂരിഭാഗവും തിങ്കളാഴ്ച നഷ്ടത്തിലായി. വാള്‍സ്ട്രീറ്റ് സൂചികകള്‍ മാറ്റമില്ലാതെയാണ് വ്യാപാരം തുടങ്ങിയത്.

X
Top