Alt Image
ഇന്ത്യയിലെ ഗോതമ്പ് ഉത്പാദനം 114 ദശലക്ഷം ടണ്ണായി ഉയരുംവിളകള്‍ക്ക് മിനിമം താങ്ങുവില; കേന്ദ്രം കര്‍ഷക സംഘങ്ങളുമായി ചര്‍ച്ചയ്ക്ക്സില്‍വര്‍ലൈന്‍ പാത: വന്ദേഭാരതും ചരക്കുവണ്ടികളും വേണ്ടെന്ന് കെ-റെയില്‍ഒരുവർഷത്തിനിടെ തൊഴിലുറപ്പ് ഉപേക്ഷിച്ചത് 1.86 ലക്ഷം തൊഴിലാളികൾഎല്ലാ റെക്കോർഡുകളും തകർത്ത് സ്വർണവില കുതിക്കുന്നു

ഇക്വിറ്റാസ് ടെക്നോളജീസിലെ മുഴുവൻ ഓഹരികളും വിറ്റഴിച്ച്‌ ഇക്വിറ്റാസ് ഹോൾഡിംഗ്സ്

ഡൽഹി: ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്കുമായി (ഇഎസ്എഫ്ബി) ലയിക്കുന്നതിനുള്ള റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) മാനദണ്ഡങ്ങൾക്കനുസൃതമായി ഇക്വിറ്റാസ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിലെ (ഇടിപിഎൽ) മുഴുവൻ ഓഹരികളും വിറ്റഴിച്ചതായി ഇക്വിറ്റാസ് ഹോൾഡിംഗ്സ് ലിമിറ്റഡ് അറിയിച്ചു. കമ്പനിയെ ഇഎസ്‌എഫ്‌ബിയുമായി സംയോജിപ്പിക്കുന്നതിനുള്ള നടപടിയോട് എതിർപ്പില്ലെന്ന ആർ‌ബി‌ഐയുടെ 2022 മെയ് 6 ലെ അറിയിപ്പിനെ തുടർന്നാണ് ഇ‌ടി‌പി‌എല്ലിലെ മുഴുവൻ ഓഹരികളും വിറ്റഴിച്ചതെന്ന് കമ്പനി അറിയിച്ചു. ഗോൾഡ്‌സ്റ്റോൺ ടെക്‌നോളജീസ് ലിമിറ്റഡിന് (ജിടിഎൽ) ഇടിപിഎല്ലിന്റെ ഓഹരി വിറ്റത് വഴി കമ്പനിക്ക് ഇതുവരെ 6.47 കോടി രൂപ ലഭിച്ചതായി സ്ഥാപനം അറിയിച്ചു.

2022 ജൂലൈ 5 മുതൽ ആറ് മാസത്തിനുള്ളിൽ ബാക്കിയുള്ള 1,50,00,000 രൂപ ഇക്വിറ്റാസ് ഹോൾഡിംഗ്സിന് നൽകാൻ ജിടിഎൽ ബാധ്യസ്ഥനാണെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ വർഷം ജൂലൈയിലാണ് പ്രൊമോട്ടറും അനുബന്ധ കമ്പനിയും തമ്മിലുള്ള ലയനത്തിന് ആർബിഐ അനുമതി നൽകിയത്. ആർബിഐയുടെ ലൈസൻസിംഗ് വ്യവസ്ഥകളുടെ ഭാഗമായി, ഇഎസ്എഫ്ബിയുടെ പ്രൊമോട്ടർ എന്ന നിലയിൽ, ഇക്വിറ്റസ് ഹോൾഡിങ്‌സ്, ഇഎസ്എഫ്ബി എന്നിവയുടെ ബോർഡുകൾ 2021 ജൂലൈയിൽ അവ തമ്മിലുള്ള സംയോജന പദ്ധതിക്ക് അംഗീകാരം നൽകിയിരുന്നു.

ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ പ്രൊമോട്ടറാണ് ഇക്വിറ്റാസ് ഹോൾഡിംഗ്സ്. ഇക്വിറ്റാസ് ഹോൾഡിംഗ്സിന് ഇഎസ്എഫ്ബി, ഇടിപിഎൽ എന്നീ രണ്ട് ഉപസ്ഥാപനങ്ങളുണ്ട്. ബിഎസ്ഇയിലെ ഡാറ്റ പ്രകാരം ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്കിൽ ഇക്വിറ്റാസിന് 74.59 ശതമാനം ഓഹരി ഉണ്ട്. 

X
Top