ഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോയുകെ, ഇഫ്ടിഎ കരാറുകള്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് വഴിയൊരുക്കും: പിയൂഷ് ഗോയല്‍ഡിജിറ്റല്‍ പെയ്മെന്റുകളുടെ 85 ശതമാനം യുപിഐ വഴിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ആഭ്യന്തര ആവശ്യകത സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നു: ആര്‍ബിഐ

ഇപിഎഫ്ഒ അദാനി ഗ്രൂപ്പ് ഓഹരികളില്‍ നിക്ഷേപം തുടരുന്നു

ന്യൂഡല്‍ഹി: അദാനി എന്റര്‍പ്രൈസ് , അദാനി പോര്‍ട്ട്‌സ് കമ്പനികളില്‍ നിക്ഷേപിക്കുന്നത് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) തുടരുന്നു. നിയന്ത്രിത സ്ഥാപനമായ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് നിര്‍ദ്ദേശിക്കുന്നത് വരെ ഇപിഎഫ്ഒ അദാനി ഓഹരികളില്‍ നിക്ഷേപം തുടര്‍ന്നേയ്ക്കും. ട്രസ്റ്റീസിന്റെ ദ്വിദിന യോഗം ഇപ്പോള്‍ നടന്ന് വരികയാണ്.

മുതിര്‍ന്ന പൗരന്മാരുടെ സമ്പാദ്യം കൈകാര്യം ചെയ്യുന്ന സ്ഥാപനമാണ് ഇപിഎഫ്ഒ. ഇവര്‍ സെന്‍സെക്‌സിനെയും നിഫ്റ്റിയേയും ട്രാക്ക് ചെയ്യുകയും നിക്ഷേപം നടത്തുകയും ചെയ്യുന്നു. ദ ഹിന്ദു റിപ്പോര്‍ട്ട് പ്രകാരം, ഇപിഫ്ഒ അതിന്റെ കോര്‍പ്പസിന്റെ 15 ശതമാനം എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടുകളിലാണ് നിക്ഷേപിക്കുന്നത്.

2022 മാര്‍ച്ച് വരെ ഇവരുടെ ഇടിഎഫ് എക്‌സ്‌പോഷ്വര്‍ 1.57 ലക്ഷം കോടി രൂപയാണ്.2023 സാമ്പത്തിക വര്‍ഷത്തില്‍ 8,000 കോടി രൂപ കൂടി നിക്ഷേപിക്കാന്‍ തയ്യാറായി.യുഎസ് ഷോര്‍ട്ട് സെല്ലറായ ഹിന്‍ഡന്‍ബര്‍ഗ്‌ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദാനി ഓഹരികള്‍ കൂപ്പുകുത്തിയിരുന്നു.

മാര്‍ച്ച് 27 ന് ദി ഹിന്ദുവിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, ഓഹരികള്‍ തകര്‍ന്നതിന് ശേഷവും ഇപിഎഫ്ഒ ഇരു കമ്പനി ഓഹരികളിലും നിക്ഷേപം തുടരുകയാണ്.

X
Top