കേന്ദ്ര ബജറ്റിൽ ധനമന്ത്രി നികുതി ഇളവ് പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ട്ഇന്ത്യ മൂന്നാമത്തെ വലിയ ആഭ്യന്തര എയര്‍ലൈന്‍ വിപണിബജറ്റിൽ ഇടത്തരക്കാർക്ക് ആശ്വാസത്തിൻ്റെ സൂചനകൾകൊല്ലം തീരത്തെ ഇന്ധന പര്യവേക്ഷണം ഡ്രില്ലിങ് ഘട്ടത്തിലേക്ക്വ​ധ​വ​നി​ൽ പുതിയ തുറമുഖത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ഓഹരി വിഭജനത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് എഞ്ചിനീയറിംഗ് കമ്പനി

മുംബൈ: ഓഹരി വിഭജനത്തിന്റെ റെക്കോര്‍ഡ് തീയതിയായി ഏപ്രില്‍ 28 നിശ്ചയിച്ചിരിക്കയാണ് ജോസ്റ്റ്‌സ് എഞ്ചിനീയറിംഗ് കമ്പനി ലിമിറ്റഡ്.
5 രൂപ മുവിലയുള്ള ഓഹരി 2.5 രൂപയുടെ രണ്ട് ഓഹരികളായി വിഭജിക്കും. മാത്രമല്ല രേഖ ശ്രീരത്തന്‍ ബാഗ്രി, സഞ്ചീവ്, സ്വരൂപ്, പ്രമോദ് മഹേശ്വരി എന്നിവരെ എക്സിക്യുട്ടീവ് സ്വതന്ത്ര ഡയറക്ടര്‍മാരാക്കി നിയമിക്കാനും കമ്പനി തീരുമാനിച്ചു.

മൂന്നാംപാദത്തില്‍ 41.43 കോടി രൂപയുടെ വില്‍പന വരുമാനമാണ് കമ്പനി നേടിയത്. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 19.36 ശതമാനം വര്‍ധനവാണിത്. അറ്റാദായം 1.89 കോടി രൂപയില്‍ നിന്നും 2.27 കോടി രൂപയാക്കി ഉയര്‍ത്തി.

നിലവില്‍ 827 രൂപ വിലയുള്ള കമ്പനി ഓഹരി കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 26.01 ശതമാനം ഉയര്‍ന്നു. 2023 ല്‍ മാത്രം 17.83 ശതമാനത്തിന്റെ നേട്ടമുണ്ടാക്കിയിട്ടുണ്ട്. നാലാംപാദ ഫലം ഇതുവരെ പുറത്തുവിട്ടിട്ടില്ല.

X
Top