ഇന്ത്യ ഏറ്റവും ഡിമാന്‍ഡുള്ള ഉപഭോക്തൃ വിപണിയാകുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾ

സ്വന്തം റെക്കോർഡുകൾ തകർത്ത് ഇലോൺ മസ്‌ക്

ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരൻ പദവി ഒന്നുകൂടി ഉറപ്പിക്കുകയാണ് ടെസ്‌ല മേധാവി ഇലോൺ മസ്ക്. അമെരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിൻ്റെ വിജയത്തിന് ശേഷം ഇലോൺ മസ്‌കിൻ്റെ ആസ്തി ചില്ലറയല്ല കൂടിയത്. ഏകദേശം 70 ബില്യൺ ഡോളറാണ്.

അതായത് 6 ലക്ഷം കോടി രൂപയുടെ വർധന. സ്വന്തം റെക്കോർഡുകൾ തന്നെയാണ് മസ്‌ക് ഓരോ ദിവസവും തകർത്തുകൊണ്ടിരിക്കുന്നത്. ടെസ്‌ലയുടെ ഓഹരി കുതിച്ചു ഉയരുകയാണ്.

ബ്ലൂംബെർഗ് ബില്യണയർ സൂചിക പ്രകാരം നവംബർ 22 ന് മസ്കിന്റെ ആസ്തി 340 ബില്യൺ ഡോളർ കവിഞ്ഞു.

ട്രംപ് ഭരണകൂടത്തിനുള്ളിൽ ഇലോൺ മസ്‌കിൻ്റെ സ്വാധീനം വലുതാണ്. യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ കയ്യും മെയ്യും മറന്നാണ് മസ്‌ക് ട്രംപിന് വേണ്ടി രംഗത്തിറങ്ങിയത്. സാമ്പത്തിക പിന്തുണ മാത്രമല്ല, നിര്‍ണായകമായ സംസ്ഥാനങ്ങളില്‍ നേരിട്ട് പ്രചാരണത്തിനിറങ്ങിയും മസ്ക് ട്രംപിനോടുള്ള കൂറ് തെളിയിച്ചു.

ഞങ്ങളുടെ പുതിയ നക്ഷത്രം എന്ന് പറഞ്ഞ് ട്രംപും മസ്കിനെ ചേര്‍ത്തുനിര്‍ത്തി. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന് ട്രംപ് വിജയിക്കുകയാണെന്ന് സൂചനകള്‍ വന്നയുടനെത്തന്നെ മസ്കിന്‍റെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ ഓഹരികളിലെല്ലാം തന്നെ വലിയ കുതിപ്പാണ് രേഖപ്പെടുത്തിയത്.

വെള്ളിയാഴ്ച വിപണി അവസാനത്തോടെ, മസ്‌കിൻ്റെ ആസ്തി പുതിയ റെക്കോർഡിട്ടു.

ടെസ്‌ലയുടെ ഓഹരി 7 ബില്യൺ ഡോളർ ഉയർന്നു. 2021 നവംബറിൽ ടെസ്‌ലയുടെ റെക്കോർഡ് വളർച്ചയെ ഭേദിക്കുന്നതായിരുന്നു ഇത്.

X
Top