ഉല്‍പ്പാദന മേഖലയിലെ വളര്‍ച്ച ഇടിഞ്ഞതായി സര്‍വേഇന്ധന വില ഉയർന്നതോടെ വിമാനയാത്രാ നിരക്കുകള്‍ വര്‍ധിച്ചേക്കുംജിഎസ്ടി വരുമാനത്തില്‍ 8.5 ശതമാനം വര്‍ദ്ധനയുപിഐ ഇടപാടുകളിൽ ഇടിവ്ഈ വര്‍ഷത്തെ വിവാഹ സീസണില്‍ 48 ലക്ഷത്തോളം വിവാഹങ്ങള്‍ നടന്നേക്കും; ഇന്ത്യക്കാർ ചെലവാക്കാന്‍ പോകുന്നത് 6 ലക്ഷം കോടി രൂപ

വൈദ്യുതി ബില്ലടവ് പൂർണമായും ഓൺലൈനിലേക്ക്

പാലക്കാട്: വൈദ്യുതിബിൽ തുകയടയ്ക്കുന്നത് പൂർണമായും ഓൺലൈനാക്കുന്നതിന്റെ ഭാഗമായി സെക്ഷൻ ഓഫീസുകളിലെ കൗണ്ടറുകൾ പൂട്ടാൻ കെ.എസ്.ഇ.ബി. ഒരുങ്ങുന്നു.

ചിങ്ങം ഒന്നുമുതൽ സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട കൗണ്ടറുകൾ പൂട്ടുന്നതിനുള്ള നടപടി സ്വീകരിക്കാൻ കെ.എസ്.ഇ.ബി. ബോർഡ് നിർദേശം നൽകി. തിരക്കുകുറഞ്ഞ കൗണ്ടറുകളുടെ പ്രവർത്തനമാണ് തുടക്കത്തിൽ നിർത്തുന്നത്. പടിപടിയായി മറ്റുകൗണ്ടറുകളുടെയും സേവനം അവസാനിപ്പിക്കും.

നിലവിലുള്ള കാഷ്യർ ജീവനക്കാരെ മറ്റുജോലികളിലേക്ക് പുനഃക്രമീകരിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാനും തീരുമാനമായി. ഇതിനായി ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായി ചർച്ച നടത്തി ധാരണയുണ്ടാക്കും.

സംഘടനാ പ്രതിനിധികളുമായി ഇതുസംബന്ധിച്ച ചർച്ച നടത്തുന്നതിന് ബോർഡ് ഡയറക്ടറെ ചുമതലപ്പെടുത്തിയതായി കെ.എസ്.ഇ.ബി. ഉന്നതോദ്യോഗസ്ഥൻ പറഞ്ഞു.

നിലവിൽ വൈദ്യുതി ബില്ലടയ്ക്കുന്നതിന് ഓൺലൈൻ സംവിധാനം സക്രിയമാണ്. 70 ശതമാനം ഉപഭോക്താക്കളും ഓൺലൈൻ സംവിധാനങ്ങളെയാണ് ആശ്രയിക്കുന്നത്.

ബാക്കി 30 ശതമാനം ഉപഭോക്താക്കളും ചെറിയതുകയ്ക്കുള്ള ബില്ലുകളുള്ളവരും സെക്ഷൻ ഓഫീസുകളിൽ പ്രവർത്തിച്ചുവരുന്ന കൗണ്ടറുകളെയാണ് ആശ്രയിക്കുന്നത്. കാഷ്യർ ജീവനക്കാർക്കാണ് കൗണ്ടറുകളുടെ ചുമതല.

2019-ലാണ് അവസാനമായി കാഷ്യർ നിയമനം പി.എസ്.സി. വഴി നടന്നത്. ഓൺലൈൻ ബില്ലടവ് വ്യാപകമായതോടെ കൗണ്ടറുകൾ വെട്ടിക്കുറച്ചു. പിന്നാലെ കാഷ്യർ ജീവനക്കാരുടെ എണ്ണവും കുറച്ചിരുന്നു.

X
Top