ചില്ലറ പണപ്പെരുപ്പം ആറു വർഷത്തെ താഴ്ചയിൽബാങ്കുകളുടെ ആസ്തി ഗുണനിലവാരം ദശാബ്ദത്തെ ഉയര്‍ന്ന നിലയില്‍സംസ്ഥാനത്ത് ക്രിപ്റ്റോ വഴിയുളള ഹവാല ഇടപാട് കൂടുന്നുഇൻഷുറൻസുള്ള രോഗികൾക്ക് ഉയർന്ന നിരക്ക്: സ്വകാര്യ ആശുപത്രികളെ നിരീക്ഷിക്കാൻ കേന്ദ്രസർക്കാർഇന്ത്യയുടെ റഷ്യൻ ഇന്ധന ഇറക്കുമതി ലോകത്തിന് നേട്ടമായെന്ന് കേന്ദ്രമന്ത്രി

ഇലക്ട്രിക് വാഹനങ്ങളുടെ വാര്‍ഷിക വളര്‍ച്ച 45.5 ശതമാനം

ബെംഗളൂരു: വൈദ്യുതവാഹന മേഖലയില് രാജ്യത്ത് ശരാശരി 45.5 ശതമാനം വളര്ച്ച പ്രതീക്ഷിക്കുന്നതായി ഇ.വി. റെഡി ഇന്ത്യ ഡാഷ്ബോര്ഡിന്റെ പഠനം. 2022 മുതല് 2030 വരെ ഈ വളര്ച്ച നിലനിര്ത്താനാകുമെന്നാണ് കണക്കാക്കുന്നത്.

ഇതനുസരിച്ച് 2030-ഓടെ രാജ്യത്ത് വൈദ്യുതവാഹനങ്ങളുടെ എണ്ണം 1.6 കോടിയിലെത്തുമെന്ന് കണക്കാക്കുന്നു.

പോളിസി റിസര്ച്ച് സംഘടനയായ ഒ.എം.ഐ. ഫൗണ്ടേഷനാണ് വൈദ്യുതവാഹനങ്ങളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും സൗജന്യമായി ലഭ്യമാക്കാന് ലക്ഷ്യമിട്ട് ഡിജിറ്റല് പ്ലാറ്റ്ഫോമായ ഡാഷ്ബോര്ഡ് തയ്യാറാക്കിയിരിക്കുന്നത്. കേരളത്തില് വൈദ്യുതവാഹനങ്ങളുടെ വാര്ഷിക വില്പ്പനവളര്ച്ച 52.9 ശതമാനമാണ്.

അതേസമയം, സെപ്റ്റംബറില് തൊട്ടു മുന്മാസത്തെ അപേക്ഷിച്ച് വില്പ്പനയില് 5.5 ശതമാനം കുറവുണ്ടായിട്ടുണ്ട്. ഇതുവരെ 704 ചാര്ജിങ് കേന്ദ്രങ്ങളാണ് കേരളത്തിലുള്ളത്.

എറണാകുളം, തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് നൂറിലധികം ചാര്ജിങ് കേന്ദ്രങ്ങള് പ്രവര്ത്തനസജ്ജമായുള്ളത്. സംസ്ഥാനത്ത് ഇതുവരെ 29.5 ലക്ഷം വൈദ്യുതവാഹനങ്ങള് നിരത്തിലെത്തി.

സെപ്റ്റംബറില് 5690 വാഹനങ്ങളാണ് വിറ്റുപോയതെന്നും ഇതില് പറയുന്നു.

X
Top