ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

വീഴ്ച്ച വരുത്തിയ കമ്പനികളുടെ ആസ്തികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പ്രതിഫലം

സെബി 1992 ലെ 28 എ വകുപ്പ് പ്രകാരം വിവിധ കാരണങ്ങള്‍ക്ക് പണം അടക്കാത്തത് കൊണ്ട് റവന്യു റിക്കവറി നടപടികള്‍ നേരിടുന്ന സ്ഥാപനങ്ങളുടെ ആസ്തികളെ കുറിച്ച് വിവരങ്ങള്‍ നല്‍കുന്ന വിവരദാതാക്കള്‍ക്ക് 20 ലക്ഷം രൂപ വരെ പ്രതിഫലം സെബി (Securities and Exchange Board of India) വാഗ്ദാനം ചെയ്തു. വിവരദാതാക്കളെ കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.

പണം അടയ്ക്കുന്നതില്‍ വീഴ്ച്ച വരുത്തിയ 512 സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവരെ കുറിച്ചുള്ള പേരു വിവരങ്ങളും അവര്‍ നല്‍കേണ്ട തുകയും സെബി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

നിക്ഷേപകരുടെ പരാതികള്‍ പരിഹരിക്കുന്നതില്‍ വീഴ്ച്ച വരുത്തിയ കമ്പനികള്‍, ഡയറക്ടര്‍മാരുടെ ഓഹരി വ്യാപാരങ്ങള്‍, ബാങ്കുകളുമായിട്ടുള്ള ഇടപാടുകളില്‍ വീഴ്ച് വരുത്തിയവര്‍ തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് സെബി നടപടി സ്വീകരിച്ച സ്ഥാപനങ്ങളോ വ്യക്തികളുടെയോ വിവരങ്ങളാണ് പുറത്തുവിട്ടത്.

ഇവരുടെ ആസ്തികളെ സംബന്ധിക്കുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്കാണ് പാരിതോഷികം നല്‍കുന്നത്.

ഇടക്കാല പാരിതോഷികമായിട്ടും, അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം അന്തിമ പാരിതോഷികമായി രണ്ടു ഘട്ടങ്ങളിലാണ് വിവരദാതാക്കള്‍ക്ക് പണം നല്‍കുന്നത്.

വിവരം നല്‍കുന്ന കമ്പനികളുടെ ആസ്തിയുടെ കരുതല്‍ വിലയുടെ 2.5 ശതമാനം അല്ലെങ്കല്‍ 5 ലക്ഷം രൂപവരെ ഇടക്കാല പാരിതോഷികമായും അന്തിമ പാരിതോഷികമായി ആസ്തിയുടെ 10 ശതമാനം അല്ലെങ്കില്‍ പരമാവധി 20 ലക്ഷം രൂപ വരെ ലഭിക്കും.

X
Top