4 രാജ്യങ്ങളിലേക്ക് ഉള്ളി കയറ്റുമതിക്ക് അനുമതിഎണ്ണവില കുറയാനുള്ള സാധ്യത മങ്ങുന്നുക്രൂഡ് ഓയില്‍ ഇറക്കുമതി 21 മാസത്തെ ഉയര്‍ന്ന നിലയില്‍സർക്കാരിന്റെ ആണവോർജ പദ്ധതിയിൽ വമ്പന്മാർ ഭാഗമായേക്കുംസംരംഭകരായി സ്ത്രീകള്‍ വരുന്നത് സന്തോഷം: മുഖ്യമന്ത്രി

കൂടുതൽ ലയനങ്ങളും ഏറ്റെടുക്കലുകളും ആസൂത്രണം ചെയ്ത് ഡോ.റെഡ്ഡീസ് ലബോറട്ടറീസ്

മുംബൈ: ന്യൂട്രാസ്യൂട്ടിക്കൽ, ഓവർ-ദി- കൗണ്ടർ പോർട്ട്ഫോളിയോ വിപുലീകരണം എന്നിവയ്‌ക്കൊപ്പം ബ്രാൻഡുകളുടെയും കമ്പനികളുടെയും ലയനങ്ങളും ഏറ്റെടുക്കലുകളും (എം&എ) വഴി ഇന്ത്യയിലെ മികച്ച അഞ്ച് മരുന്ന് നിർമ്മാതാക്കളിൽ ഒരാളാകാനാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് ഡോ.റെഡ്ഡീസ് ലബോറട്ടറീസ് പറഞ്ഞു. കമ്പനി ഒരു സമയപരിധി നിശ്ചയിച്ചിട്ടില്ലെങ്കിലും ഭാവിയിൽ ഈ ലക്ഷ്യം കൈവരിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്ന് ഡോ.റെഡ്ഡീസ് പറഞ്ഞു.
2021-22ൽ  21,439 കോടി രൂപയുടെ മൊത്തം വിൽപ്പനയാണ് കമ്പനി നടത്തിയത്. കൂടാതെ, സ്ഥാപനത്തിന്റെ ആഭ്യന്തര ബിസിനസ് കഴിഞ്ഞ നാല് സാമ്പത്തിക വർഷങ്ങളിൽ 17% സംയുക്ത വാർഷിക വളർച്ചാ നിരക്ക് രേഖപ്പെടുത്തിയിട്ടുണ്ട്, ഇത് സെക്ടർ ശരാശരിയായ 9-10 % ന് മുകളിലാണ്.

കമ്പനിക്ക് 1,500 കോടി രൂപ മിച്ചവും 2,000 കോടി രൂപയുടെ അറ്റാദായവും ഉള്ളതിനാൽ കൂടുതൽ ഏറ്റെടുക്കലുകൾക്ക് മികച്ച സ്ഥാനമുണ്ടെന്ന് സ്ഥാപനം പറഞ്ഞു. ഭാവിയിലെ നിക്ഷേപങ്ങൾ കണക്കിലെടുത്ത് 25% എബിറ്റ്ഡ മാർജിനും മൂലധനത്തിന്റെ വരുമാനവും കമ്പനി ലക്ഷ്യമിടുന്നതായി ഡോ.റെഡ്ഡീസ് പറഞ്ഞു. കമ്പനിയുടെ വിൽപ്പനയുടെ 35% വരുന്നത് യുഎസ് ജനറിക്‌സ് ബിസിനസ്സിൽ നിന്നാണെന്ന് സ്ഥാപനം അറിയിച്ചു.

X
Top