4 രാജ്യങ്ങളിലേക്ക് ഉള്ളി കയറ്റുമതിക്ക് അനുമതിഎണ്ണവില കുറയാനുള്ള സാധ്യത മങ്ങുന്നുക്രൂഡ് ഓയില്‍ ഇറക്കുമതി 21 മാസത്തെ ഉയര്‍ന്ന നിലയില്‍സർക്കാരിന്റെ ആണവോർജ പദ്ധതിയിൽ വമ്പന്മാർ ഭാഗമായേക്കുംസംരംഭകരായി സ്ത്രീകള്‍ വരുന്നത് സന്തോഷം: മുഖ്യമന്ത്രി

അറ്റാദായത്തിൽ 215 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി ഡിപിഎസ്‌സി

മുംബൈ: 2022 മാർച്ചിൽ അവസാനിച്ച ത്രൈമാസത്തിൽ ഡിപിഎസ്‌സിയുടെ അറ്റ വിൽപ്പന 2021 മാർച്ചിലെ 140.20 കോടിയിൽ നിന്ന് 11.66 ശതമാനം ഉയർന്ന് 156.54 കോടി രൂപയായി. സമാനമായി, കമ്പനിയുടെ ത്രൈമാസ അറ്റാദായം 215 ശതമാനത്തിന്റെ വർദ്ധന രേഖപ്പെടുത്തി 10.19 കോടി രൂപയായി ഉയർന്നു. 2021 മാർച്ചിൽ ഇത് 3.23 കോടി രൂപയായിരുന്നു. അതേസമയം, സ്ഥാപനത്തിന്റെ പലിശ, നികുതി, മൂല്യത്തകർച്ച, അമോർട്ടൈസേഷൻ എന്നിവയ്ക്ക് മുമ്പുള്ള വരുമാനം 125.5% കുറഞ്ഞ് 6.17 കോടി രൂപയായി.

കൂടാതെ, 2022 മാർച്ചിലെ ഡിപിഎസ്‌സിയുടെ ഇപിഎസ് 2021 മാർച്ചിലെ 0.02 രൂപയിൽ നിന്ന് 0.06 രൂപയായി വർധിച്ചു. ഡിപിഎസ്‌സിയുടെ ഓഹരികൾ 4 .53 ശതമാനത്തിന്റെ നഷ്ടത്തിൽ 12.30 രൂപയിലാണ് വ്യാപാരം നടത്തുന്നത്. റെയിൽവേ, വ്യവസായങ്ങൾ, ടൗൺഷിപ്പുകൾ എന്നിവയ്ക്ക് വൈദ്യുതി നൽകുന്ന കമ്പനിയാണ് ഡിപിഎസ്‌സി ലിമിറ്റഡ്.

X
Top