രാജ്യത്തെ വിമാനത്താവളങ്ങള്‍ ഇരട്ടിയാക്കാന്‍ ഇന്ത്യ2023-24ല്‍ 2,20,000 ഫ്‌ളെക്‌സിബിള്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടതായി ഐഎസ്എഫ്സ്വർണവില പവന് വീണ്ടും 54,000 രൂപ കടന്നുവിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റണ്ണിന് ഔദ്യോഗിക തുടക്കം; കേരള വികസന അധ്യായത്തില്‍ പുതിയ ഏടാണ് വിഴിഞ്ഞമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ഐ​ജി​എ​സ്ടി ഇ​​​ന​​​ത്തി​​​ൽ നാ​ലു വ​ർ​ഷ​ത്തിനിടെ കേ​ര​ള​ത്തി​ന് ന​ഷ്ടം 25,000 കോ​ടി

എം എസ് സി മാരയുടെ ബെർത്തിംഗിനൊപ്പം നേട്ടംകുറിച്ച് ഡിപിവേൾഡ് കൊച്ചി

കൊച്ചി: സ്മാർട്ട് എൻഡ്-ടു-എൻഡ് സപ്ലൈ ചെയിൻ സൊല്യൂഷനുകളുടെ മുൻനിര ആഗോള ദാതാക്കളായ ഡിപിവേൾഡ്, ഇന്റർനാഷണൽ കണ്ടെയ്‌നർ ട്രാൻസ്ഷിപ്പ്‌മെന്റ് ടെർമിനലി (ഐസിടിടി)ലൂടെ എക്കാലത്തെയും വലിയ കണ്ടെയ്‌നർ കപ്പലായ എം എസ് സി മാര വിജയകരമായി കൈകാര്യം ചെയ്തുകൊണ്ട് ഉജ്ജ്വലനേട്ടം കൈവരിച്ചു.

364 മീറ്റർനീളവും 51 മീറ്റർവീതിയും 15,934 ടിഇയു കപ്പാസിറ്റിയുമുള്ള എം എസ് സി മാര ഇന്ത്യൻതുറമുഖത്ത് ഡോക്ക് ചെയ്യുന്ന ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പലുകളിലൊന്നാണ്. കൂടാതെ ഇന്ത്യയിലെ ആദ്യ ട്രാൻസ്ഷിപ്പ്‌മെന്റ് ടെർമിനലായ കൊച്ചി ഐസിടിടിയിൽ ബെർത്ത് ചെയ്യുന്ന ഏറ്റവും വലിയ കപ്പലുമാണിത്.

കൊച്ചിൻപോർട്ട് അതോറിറ്റിയുടെ അസാധാരണമായ പിന്തുണയാൽ ഐസിടിടിയിലെ എം എസ് സി മാരയിൽ ഇതുവരെ നേടിയെടുത്ത ഏറ്റവും ഉയർന്ന ത്രൂപുട്ടാണിത്.

എം എസ് സി മാര യുടെ ചരിത്രപരമായ കൈകാര്യത്തിനു പുറമേ, ഡിപി വേൾഡിന്റെ കൊച്ചി ഐസിടിടി തുടക്കം മുതൽ 7 ദശലക്ഷം ടിഇയു – കൾ കൈകാര്യം ചെയ്യുന്ന നാഴികക്കല്ലും പിന്നിട്ടു.

2023 ഡിസംബറിൽ, ഐസിടിടി 25 കണ്ടെയ്‌നർ നിരകൾ വരെ കൈകാര്യം ചെയ്യാൻ കഴിയുന്ന രണ്ട് അത്യാധുനിക ഷിപ്പ്-ടു-ഷോർ (എസ്ടിഎസ് )മെഗാമാക്‌സ് ക്രെയിനുകൾ കമ്മീഷൻ ചെയ്തു.

നാല് പുതിയ ഇ-ആർടിജികൾക്കും വിപുലീകരിച്ച യാർഡ് കപ്പാസിറ്റിക്കും ഒപ്പം, ഈ നവീകരണങ്ങൾ വേഗത്തിലുള്ള കപ്പൽ നീക്കവും സുസ്ഥിരമായ ചരക്ക് നീക്കവും സാധ്യമാക്കും.

മെച്ചപ്പെടുത്തിയ ലിഫ്റ്റ് കപ്പാസിറ്റിയും ഹാൻഡ്‌ലിംഗ് കഴിവുകളും ഉൽപാദനക്ഷമത ഗണ്യമായി മെച്ചപ്പെടുത്തുകയും ടെർമിനലിൽ അൾട്രാലാർജ് കണ്ടെയ്‌നർ വെസലുകൾ (യുഎൽസിവി) പ്രാവർത്തികമാക്കുകയും ചെയ്യും.

ദക്ഷിണേന്ത്യയിലെ വിപണികളിലേക്കും പുറത്തേക്കും ചരക്ക്‌നീക്കത്തിനു മുൻഗണനയുള്ള ഗേറ്റ്‌വേയും വളർന്നുവരുന്ന ട്രാൻസ്ഷിപ്പ്‌മെന്റ് ടെർമിനലും എന്നനിലയിലുള്ള ടെർമിനലിന്റെ വളരുന്ന സുപ്രധാന പങ്ക് എം എസ് സി മാരയുടെ ബെർതിംഗ് വ്യക്തമാക്കുന്നു.

ഡിപി വേൾഡ് കൊച്ചിയുടെ തന്ത്രപ്രധാനമായ ഭൂമിശാസ്ത്രപരമായ സാമീപ്യം പ്രധാന കടൽപാതകളോട്, ദക്ഷിണ – പടിഞ്ഞാറൻ ഇന്ത്യയിലെ വിശാലമായ വ്യാവസായിക – കാർഷിക വിപണികളിലേക്കുള്ള സ്വാഭാവിക കവാടമായി ഇതിനെ മാറ്റുന്നു.

ഐസിടിടി വല്ലാർപാടം / കൊച്ചി കൈകാര്യം ചെയ്യുന്ന ചരക്കിന്റെ ഗണ്യമായ വളർച്ച ചരക്ക് നീക്കത്തിന്റെയും കണക്റ്റിവിറ്റിയുടെയും പ്രധാന കേന്ദ്രമെന്നനിലയിൽ അതിന്റെ പ്രാധാന്യം അടിവരയിടുന്നു.

എക്‌സിം ചരക്കിന്റെ 50% ത്തോളം നേരിട്ട് മിഡിൽ ഈസ്റ്റ്, ഫാർ ഈസ്റ്റ്, യൂറോപ്പ്, മെഡിറ്ററേനിയൻ എന്നിവിടങ്ങളിലേക്ക് മെയിൻ ലൈൻ സേവനങ്ങൾ വഴി ബന്ധിപ്പിക്കുന്നതിലൂടെ, വ്യാപാര പ്രവാഹം സുഗമമാക്കുന്നതിൽ ടെർമിനൽ നിർണായക പങ്ക് വഹിക്കുന്നു.

കൂടാതെ, ഇന്ത്യയുടെ കിഴക്കും പടിഞ്ഞാറും തീരങ്ങൾക്കിടയിലുള്ള ചരക്കുനീക്കത്തിന് ഇത് ഒരു പ്രധാനകേന്ദ്രമായി പ്രവർത്തിച്ച് പ്രാദേശിക കണക്റ്റിവിറ്റിയും വ്യാപാരകാര്യക്ഷമതയും വർദ്ധിപ്പിക്കുന്നുമുണ്ട്.

കേരളത്തിലെ ആദ്യത്തെയും രാജ്യത്ത് ഒരു ടെർമിനലിനോട് ചേർന്നുള്ള ആദ്യത്തേ സ്വതന്ത്ര വ്യാപാര സംഭരണ മേഖലയുമായ ഡിപിവേൾഡ് ഉടമസ്ഥതയിലുള്ളതും പ്രവർത്തിപ്പിക്കുന്നതുമായ കൊച്ചിൻ ഇക്കണോമിക് സോൺ വളരെ അടുത്തു തന്നെ വരുന്നുണ്ട്.

മികവിലും നവീകരണത്തിലും ഡിപിവേൾഡ് പുലർത്തുന്ന സാക്ഷാത്കാരം കണ്ടെയ്‌നർ കൈകാര്യത്തിലെ കാര്യക്ഷമതയിലും സേവനമികവിലും ഐസിടിടി പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുന്നത് തുടരുമെന്ന് ഉറപ്പാക്കും.

ഇത് ഇന്ത്യയുടെ സമുദ്രവ്യാപാര മേഖലയെ മുന്നോട്ട് നയിക്കും.

X
Top