വിമാന യാത്രാ നിരക്കുകള്‍ നിയന്ത്രിക്കാന്‍ പുതിയ സംവിധാനം ഉടന്‍ഐഡിബിഐ ബാങ്കിന്റെ വില്‍പ്പന ഒക്ടോബറില്‍ പൂര്‍ത്തിയാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ഇന്ത്യ-യുഎസ് വ്യാപാര ഉടമ്പടിയ്ക്ക് തടസ്സം ജിഎം വിത്തിനങ്ങളെന്ന് റിപ്പോര്‍ട്ട്ഇന്ത്യയില്‍ നിന്നും കളിപ്പാട്ടങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് 153 രാജ്യങ്ങള്‍ഇന്ത്യ-യുകെ വ്യാപാര കരാര്‍ ഈ മാസം അവസാനം ഒപ്പിടും

ഡോഡ്‌ല ഡയറിയുടെ അറ്റാദായം 10.5% ഉയർന്ന് 43.60 കോടി രൂപയായി

ഡോഡ്‌ല ഡയറി ലിമിറ്റഡ് 2024 സെപ്റ്റംബർ പാദത്തിൽ 43.60 കോടി രൂപയുടെ ഏകീകൃത അറ്റാദായം റിപ്പോർട്ട് ചെയ്തു, കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 39.45 കോടി രൂപയിൽ നിന്ന് 10.5 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കമ്പനിയുടെ മൊത്ത വരുമാനം 767.75 കോടി രൂപയായി, മുൻ വർഷം ഇതേ പാദത്തിൽ രജിസ്റ്റർ ചെയ്ത 695.32 കോടി രൂപയിൽ നിന്ന് 10.4 ശതമാനം വർധിച്ചതായി കമ്പനി റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.

2023 ഒക്‌ടോബർ 13-ലെ കമ്പനിയുടെ കത്തിന്റെ തുടർച്ചയായി, കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ (സിഎഫ്‌ഒ), കീ മാനേജീരിയൽ പേഴ്‌സണൽ (കെഎംപി) എന്നിവരുടെ രാജി 2023 നവംബർ 30ന് പ്രവൃത്തി സമയം അവസാനിക്കുന്നതു മുതൽ പ്രാബല്യത്തിൽ വരത്തക്കവിധം ബോർഡ് സ്വീകരിച്ചു.

മഹാരാഷ്ട്രയിൽ 15 കോടി രൂപ വിലമതിക്കുന്ന ഭൂമി ഏറ്റെടുക്കുന്നതിനും ബോർഡ് അംഗീകാരം നൽകിയിട്ടുണ്ടെന്നും പദ്ധതി നടന്നതിന് ശേഷം കൂടുതൽ വിവരങ്ങൾ അറിയിക്കുമെന്നും കമ്പനി റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.

X
Top