ഇന്ത്യയിലെ നഗരങ്ങളില്‍ 89 ദശലക്ഷം വനിതകള്‍ക്ക് തൊഴിലില്ലെന്ന് റിപ്പോര്‍ട്ട്ഇന്ത്യ ഏറ്റവും ഡിമാന്‍ഡുള്ള ഉപഭോക്തൃ വിപണിയാകുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ല

ദുരന്തലഘൂകരണ പ്രവർത്തനം: കേരളത്തിന് 72 കോടി അനുവദിച്ച് കേന്ദ്ര സർക്കാർ

തിരുവനന്തപുരം: സംസ്ഥാന ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി കേരളത്തിന് 72 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ.

ഫണ്ട് അനുവദിക്കാൻ തീരുമാനിച്ചത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയാണ്.

കേന്ദ്രം അനുവദിച്ചിട്ടുള്ളത് ദുരന്തനിവാരണവുമായി ബന്ധപ്പെട്ടുള്ള ഫണ്ടിലേക്കുള്ള കേന്ദ്ര വിഹിതമാണ്. 15 സംസ്ഥാനങ്ങള്‍ക്കായി ആകെ 1,115 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്.

അതേസമയം പ്രത്യേക മേഖലകള്‍ക്കോ മറ്റ് പദ്ധതികള്‍ക്കോ ആയിട്ടല്ല പണം അനുവദിച്ചത്. ഫണ്ട് ഏത് വിധത്തിൽ ചെലവഴിക്കണമെന്ന കാര്യത്തില്‍ അതാത് സംസ്ഥാനത്തിന് തീരുമാനമെടുക്കാം.

X
Top