
കൊച്ചി: നടപ്പുസാമ്പത്തിക വർഷത്തെ ആദ്യ രണ്ട് മാസങ്ങളിൽ കേന്ദ്ര സർക്കാരിന്റെ പ്രത്യക്ഷ നികുതി 21 ശതമാനം ഉയർന്ന് 4.62 ലക്ഷം കോടി രൂപയിലെത്തി.
സാമ്പത്തിക മേഖല മികച്ച വളർച്ച നേടുന്നതിന്റെ സൂചനയാണിത്. കോർപ്പറേറ്റ് നികുതി ഇനത്തിൽ 1.82 ലക്ഷം കോടി രൂപയാണ് ലഭിച്ചത്.
വ്യക്തിഗത വരുമാന ഇനത്തിൽ 2.81 ലക്ഷം കോടി രൂപയും ലഭിച്ചുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇതേകാലയളവിൽ 3.82 ലക്ഷം കോടി രൂപയാണ് പ്രത്യക്ഷ നികുതി ഇനത്തിൽ ലഭിച്ചത്.
നടപ്പു സാമ്പത്തിക വർഷത്തിൽ കോർപ്പറേറ്റ് നികുതിയിനത്തിൽ 10.4 ലക്ഷം കോടി രൂപയും വ്യക്തിഗത നികുതിയായി 11.56 ലക്ഷം കോടി രൂപയും കിട്ടുമെന്നാണ് ഇടക്കാല ബഡ്ജറ്റിൽ വ്യക്തമാക്കിയിരുന്നത്.