ബെംഗളൂരു: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ(Artificial Intelligence) വരവോടെ ജീവനക്കാരുടെ എണ്ണം വീണ്ടും ഗണ്യമായി കുറച്ച് ഡെൽ(Dell). പതിനായിരത്തിലധികം ജീവനക്കാരെയാണ് ഇത്തവണ അമേരിക്കൻ ടെക്നോളജി കമ്പനി പിരിച്ചുവിട്ടത്.
ഡെല്ലിന്റെ രണ്ടാം ഘട്ട പിരിച്ചുവിടലാണിത്(Lay off). 12,500 പേരോളം പുറത്താക്കൽ നടപടിക്ക് വിധേയരായെന്നാണ് റിപ്പോർട്ട്. കമ്പനിയുടെ മൊത്തം ജീവനക്കാരിൽ 10 ശതമാനം വരുമിത്.
പ്രവർത്തനങ്ങൾ നവീകരിക്കുന്നതിന്റേയും, എ.ഐ സാങ്കേതികവിദ്യകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റേയും ഭാഗമായാണ് നടപെടിയെന്നാണ് കമ്പനിയുടെ വിശദീകരണം.
തൊഴിൽ നഷ്ടമായ ജീവനക്കാർക്ക് ചില പിരിച്ചുവിടൽ പാക്കേജുകളും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്.
അടുത്ത അഞ്ച് വർഷത്തിനകം അമേരിക്കയിൽ മാത്രം ഏകദേശം 16 ശതമാനം ജോലികൾ മെഷീൻ ലേണിങ്, എ.ഐ എന്നിവ ഉപയോഗിച്ച് പുനഃസ്ഥാപിക്കപ്പെടുമെന്നാണ് റിപ്പോർട്ടുകൾ.
ആഗോളതലത്തിൽ 40 ശതമാനത്തോളം ജോലികൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനാൽ ബാധിക്കപ്പെട്ടേക്കുമെന്നാണ് ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ വിലയിരുത്തൽ.