ഓൺലൈൻ ഗെയിമുകൾക്കും കാസിനോകൾക്കും നാളെ മുതൽ 28% ജിഎസ്ടിക്രൂഡ്‌ ഓയില്‍ വില വര്‍ധന തുടരുന്നത്‌ വിപണിയെ സമ്മര്‍ദത്തിലാഴ്‌ത്തുംദേശീയപാതകളിലെ കുഴിയടയ്ക്കാൻ സംവിധാനം: പ്രത്യേകനയം രൂപവത്കരിക്കാൻ കേന്ദ്രസർക്കാർഇന്ത്യയുടെ വിദേശ കടം ഉയർന്നുപശ്ചാത്യലോകം നിശ്ചയിച്ച വില പരിധിയും മറികടന്ന് റഷ്യ – ഇന്ത്യ ക്രൂഡ‍ോയിൽ വ്യാപാരം

അക്കൗണ്ടിലേക്ക് നേരിട്ട് സഹായം: 9 വർഷം കൊണ്ട് സർക്കാർ 2.73 ലക്ഷം കോടി ലാഭിച്ചെന്ന് ധനമന്ത്രി

ന്യൂഡൽഹി: നേരിട്ടുള്ള ആനുകൂല്യ വിതരണം (Direct Benefit Transfer) മുഖേന, 2.73 ലക്ഷം കോടി രൂപ ലാഭിക്കാൻ സാധിച്ചുവെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ.

സർക്കാർ സഹായ പദ്ധതികളിൽ അർഹരായവരുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണം കൈമാറിയും തട്ടിപ്പ് ബാങ്ക് അക്കൗണ്ടുകളെ പൂട്ടിയുമാണ് നേട്ടം കൈവരിച്ചത്.

കഴിഞ്ഞ ഒമ്പത് വർഷക്കാലയളവിൽ 2.73 ലക്ഷം കോടി രൂപയാണ് ഇത്തരത്തിൽ ലാഭിച്ചതെന്നും ഒരു സന്നദ്ധ സംഘടനയുടെ പരിപാടിയിൽ പങ്കെടുക്കവേ ധനമന്ത്രി വെളിപ്പെടുത്തി.

കേന്ദ്രസർക്കാർ സ്വീകരിച്ച വിവിധ പദ്ധതികളെയും നടപടികളെയും കുറിച്ച് നിർമല സീതാരാമൻ ദിശ ഭാരതിന്റെ ചടങ്ങിൽ വിശദീകരിച്ചു. “കഴി‍ഞ്ഞ 9 വർഷത്തിനിടെ ഭരണനിർവഹണത്തിന്റെ കാര്യശേഷി വർധിച്ചിട്ടുണ്ട്. ഇതിലൂടെ വളരെയധികം പണം ലാഭിക്കാനും സാധിച്ചു.

വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളുടെ വികസനത്തിനായി കൂടുതൽ തുക നീക്കിവെക്കാനും നേരിട്ടുള്ള ധനസഹായ വിതരണത്തിലൂടെ കഴിഞ്ഞു,“ ധനമന്ത്രി നിർമല സീതാരാമൻ ചൂണ്ടിക്കാട്ടി.

ആധാർ കാർഡ് ഉപയോഗിച്ച് സൂക്ഷ്മപരിശോധന നടത്തി ഉറപ്പുവരുത്തുന്ന ബാങ്ക് അക്കൗണ്ടുകളിലേക്കാണ് നേരിട്ടു ധനസഹായം കൈമാറുന്നത്. പെൻഷൻ തുക, പ്രവർത്തനങ്ങൾക്കും പദ്ധതികൾക്കുമുള്ള പണം, വായ്പയുടെ പലിശ ഇളവ്, എൽപിജി സബ്സിഡി എന്നിങ്ങനെയുള്ള സഹായങ്ങളാണ് അർഹരായവർക്ക് വിതരണം ചെയ്തത്. ആധാർ കാർഡ് പ്രയോജനപ്പെടുത്തിയതോടെ ആനുകൂല്യം തട്ടിയെടുക്കാനുള്ള വ്യാജ അക്കൗണ്ടുകളെ ഒഴിവാക്കാൻ കഴിഞ്ഞുവെന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞു.

അതുപോലെ, കഴിഞ്ഞ ഒമ്പത് വർഷമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന്റെ നേട്ടങ്ങളും ചടങ്ങിൽ നിർമല സീതാരാമൻ അക്കമിട്ടു നിരത്തി. 2014 വരെയുള്ള സർക്കാ‌ർ നയം കാരണം ഒരു ജിബി ഇന്റർനെറ്റിന്റെ വില 308 രൂപയായിരുന്നത്, ഇപ്പോൾ 9.94 രൂപയിലേക്ക് താഴ്ന്നു.

കൂടാതെ നഗര, ഗ്രാമീണ മേഖലകളിലായി പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം, 11.72 കോടി ശൗചാലയങ്ങളും 3 കോടി വീടുകളും നിർമിച്ചു നൽകിയിട്ടുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി.

അതുപോലെ, പ്രധാനമന്ത്രി വഴിയോര കച്ചവടക്കാരുടെ ആത്മനിർഭർ നിധി (PM SVANidhi) മുഖേന 39.76 ലക്ഷം ചെറുകിട വ്യാപാരികൾക്ക് ഈട് നൽകാതെയുള്ള വായ്പ ലഭിച്ചു. പ്രധാനമന്ത്രി ഉജ്ജ്വല യോജനയിലൂടെ 9.6 കോടി എൽപിജി കണക്ഷനുകൾ നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

സമാനമായി സ്റ്റാൻഡ്-അപ് ഇന്ത്യ പദ്ധതി മുഖേന 7,351 കോടി രൂപ പട്ടികജാതി/ പട്ടികവർഗ വിഭാഗങ്ങളിൽ സംരംഭകത്വം വികസിപ്പിക്കുന്നതിനായി വിതരണം ചെയ്തിട്ടുണ്ടെന്നും നിർമല സീതാരാമൻ പറഞ്ഞു.

X
Top