കേരളത്തിന് 12000 കോടി കൂടി വായ്പയെടുക്കാൻ കേന്ദ്ര അനുമതി; 6000 കോടി ഉടൻ കടമെടുത്തേക്കുംഇന്ത്യയിലെ നഗരങ്ങളില്‍ 89 ദശലക്ഷം വനിതകള്‍ക്ക് തൊഴിലില്ലെന്ന് റിപ്പോര്‍ട്ട്ഇന്ത്യ ഏറ്റവും ഡിമാന്‍ഡുള്ള ഉപഭോക്തൃ വിപണിയാകുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്

ക്രിപ്‌റ്റോകറന്‍സികള്‍ നേട്ടത്തില്‍

ന്യൂഡല്‍ഹി: ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി വെള്ളിയാഴ്ച നേട്ടത്തിലായി. ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം 2.21 ശതമാനം ഉയര്‍ന്ന് 1.09 ട്രില്ല്യണ്‍ ഡോളറിലാണുള്ളത്. മറ്റ് ക്രിപ്‌റ്റോകോയിനുകളിന്മേലുള്ള ബിറ്റ്‌കോയിന്‍ മേധാവിത്തം 40.6 ശതമാനമാണ്. 0.11 ശതമാനംകുറവാണ് ഇത്. ലോകത്തെ ഏറ്റവും ജനകീയ ക്രിപ്‌റ്റോ കോയിനായ ബിറ്റ്‌കോയിന്‍ 24 മണിക്കൂറില്‍ 0.63 ശതമാനം നേട്ടം കൈവരിച്ചു.

നിലവില്‍ 23,050.42 ഡോളറിലാണ് ബിറ്റ്‌കോയിന്‍ ഉള്ളത്. ബിടിസിയുടെ ഏഴ് ദിവസത്തെ ഇടിവ് 2.03 ശതമാനമാണ്. രണ്ടാമത്തെ വലിയ ക്രിപ്‌റ്റോകറന്‍സിയായ എഥേരിയം 24 മണിക്കൂറില്‍ 4.08 ശതമാനം ഉയര്‍ന്ന് 1,683.20 ഡോളറിലാണുള്ളത്.

ബിഎന്‍ബി-315.65 ഡോളര്‍ (4.74 ശതമാനം ഉയര്‍ച്ച), എക്‌സ് ആര്‍പി-0.374 ഡോളര്‍(1.23 ശതമാനം ഉയര്‍ച്ച), കാര്‍ഡാനോ-0.4674 ഡോളര്‍ (0.22 ശതമാനം താഴ്ച),സൊലാന-40.26 ഡോളര്‍ (3.96 ശതമാനം ഉയര്‍ച്ച), ഡോഷ്‌കോയിന്‍-0.06254 ഡോളര്‍ (1.30 ശതമാനം ഉയര്‍ച്ച), പൊക്കോട്ട്-8.39 ഡോളര്‍ (4.26 ശതമാനം ഉയര്‍ച്ച), അവലാഞ്ച്- 24.26ഡോളര്‍ (4.66 ശതമാനം ഉയര്‍ച്ച) എന്നിങ്ങനെയാണ് മറ്റ് ക്രിപ്‌റ്റോകറന്‍സി വിലകള്‍.

മറ്റ് പ്രധാന വാര്‍ത്തകളില്‍ ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ച് പ്ലാറ്റ്‌ഫോമായ വസിര്‍എക്‌സിന്റെ മാതൃകമ്പനി സൈന്‍മൈ ലാബ്‌സ് ഓഫീസുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. കമ്പനി ഡയറ്ക്ടര്‍മാരുടെ കേന്ദ്രങ്ങളും ഇഡി പരിശോധനയ്ക്ക് വിധേയമാക്കി. തുടര്‍ന്ന്, 64.67 കോടി രൂപയുടെ ബാങ്ക് ആസ്തികള്‍ മരവിപ്പിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

X
Top