സാമ്പത്തിക വളർച്ച 8% വരെ നിലനിർത്താൻ കഴിയുമെന്ന് ആർബിഐ ഗവർണർമൊത്ത വില പണപ്പെരുപ്പം മൂന്ന് മാസത്തെ താഴ്ന്ന നിലയില്‍ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഉൽപ്പാദിപ്പിക്കുന്ന ‘കെജിഎഫി’ൽ നിന്ന് 2022-ൽ ഖനനം ചെയ്തത് 2,26,796 കിലോഗ്രാംക്രൂഡ് ഓയിൽ, ശുദ്ധീകരിച്ച ഭക്ഷ്യ എണ്ണ എന്നിവയുടെ ഇറക്കുമതി നികുതി കേന്ദ്രസർക്കാർ വർധിപ്പിച്ചു2045 ഓടേ രാജ്യത്ത് തൊഴില്‍ രംഗത്തേയ്ക്ക് 18 കോടി ജനങ്ങള്‍ കൂടിയെത്തുമെന്ന് റിപ്പോര്‍ട്ട്

ക്രിപ്റ്റോ ഉപയോഗിച്ചുള്ള ഭീകരപ്രവര്‍ത്തനം തടയാന്‍ ആഗോള ഏജന്‍സികള്‍

ന്യൂയോർക്ക്: ഇസ്രയേലിനെതിരായ യുദ്ധത്തില്‍ ഹമാസിന് ക്രിപറ്റോകറന്‍സി രൂപത്തില്‍ സാമ്പത്തിക സഹായം ലഭിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഹമാസുമായി ബന്ധമുള്ള ഏതാനും ക്രിപ്റ്റോ അകൗണ്ടുകള്‍ ഇസ്രയേല്‍ കണ്ടെത്തി.

ആഗോളതലത്തില്‍ ക്രിപ്റ്റോ രൂപത്തില്‍ തീവ്രവാദ സംഘടനകള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നുവെന്ന ആരോപണങ്ങള്‍ നിലനില്‍ക്കെ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് അമേരിക്കന്‍ എംപിമാരും രംഗത്തെത്തിയിട്ടുണ്ട്.

ബാങ്കുകളുടെ പരിശോധനയൊന്നുമില്ലാതെ തന്നെ വളരെ എളുപ്പത്തില്‍ ക്രിപ്റ്റോ കറന്‍സി വാലറ്റ് വിലാസം സൃഷ്ടിക്കാമെന്നതാണ് തീവ്രവാദ സംഘടനകളെ ക്രിപ്റ്റോ ഇടപാടുകള്‍ നടത്താന്‍ പ്രേരിപ്പിക്കുന്ന ഘടകം.

അക്ഷരങ്ങളും അക്കങ്ങളും മാത്രം ഉപയോഗിച്ച് വ്യാജമായി വിലാസം ഉണ്ടാക്കാം.വ്യക്തികള്‍ക്ക് അവരുടെ വ്യക്തിപരമായ വിവരങ്ങള്‍ പങ്കുവയ്ക്കാതെ തന്ന ക്രിപ്റ്റോ കറന്‍സി സ്വീകരിക്കുകയോ അയക്കുകയോ ചെയ്യാം.

ക്രിപ്റ്റോ കറന്‍സിയുടെ അടിസ്ഥാനമായ ബ്ലോക്ക്ചെയിന്‍ സാങ്കേതികവിദ്യക്ക് അതിര്‍ത്തികളുടെ പരിമിതിയില്ലാതെ ഇന്‍സ്റ്റന്‍റ് പേയ്മെന്‍റ് സംവിധാനമായി പ്രവര്‍ത്തിക്കാനാകും.

കുറ്റവാളികളുടേയും തീവ്രവാദികളുടേയും സാമ്പത്തിക ഇടപാടുകള്‍ക്ക് സുരക്ഷിതമായ സംവിധാനമായി ക്രിപ്റ്റോ കറന്‍സി മാറുമെന്ന് ആഗോള ഏജന്‍സിയായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക്ഫോഴ്സ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ ധനസഹായം എന്നിവ കൈകാര്യം ചെയ്യുന്നതിനുള്ള ഏജന്‍സിയാണ് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക്ഫോഴ്സ്.

തീവ്രവാദ സംഘടനകളുടെ സാമ്പത്തിക ഇടപാടുകള്‍ക്ക് എത്രമാത്രം ക്രിപ്റ്റോ കറന്‍സി ഉപയോഗിക്കുന്നുവെന്നതിന് കൃത്യമായ കണക്കുകളില്ല. നേരത്തെ ആഗോള തീവ്രവാദ ഫണ്ടിംഗിന്‍റെ അഞ്ച് ശതമാനമാണ് ക്രിപ്റ്റോ കറന്‍സികള്‍ ഉപയോഗിച്ചിരുന്നതെങ്കില്‍ നിലവിലിത് 20 ശതമാനം വരെയായി ഉയര്‍ന്നിട്ടുണ്ടാകാമെന്നാണ് വാര്‍ത്താ ഏജന്‍സിയായ ബ്ലൂംബെര്‍ഗിന്‍റെ വിലയിരുത്തല്‍.

2022ന് മുന്‍പ് ഐക്യരാഷ്ട്ര സംഘടന നടത്തിയ പരിശോധനയിലാണ് ക്രിപ്റ്റോ കറന്‍സികള്‍ തീവ്രവാദ ഫണ്ടിംഗിന്‍റെ 5 ശതമാനമാണെന്ന് കണ്ടെത്തിയത്.

X
Top