
ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സി വിലകള്‍ വ്യാഴാഴ്ച ഇടിവ് രേഖപ്പെടുത്തി. ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം 1.49 ശതമാനം താഴ്ന്ന് 1.07 ട്രില്ല്യണ്‍ ഡോളറിലാണുള്ളത്. ലോകത്തെ ഏറ്റവും വലിയ ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന്‍ 24 മണിക്കൂറില്‍ 2 ശതമാനവും ഏഴ് ദിവസത്തില്‍ 0.72 ശതമാനവും നഷ്ടത്തിലായി.
നിലവില്‍ 22,932.29 ഡോളറിലാണ് ബിറ്റ്‌കോയിനുള്ളത്. രണ്ടാമത്തെ വലിയ കോയിനായ എഥേരിയം 24 മണിക്കൂറില്‍ 2.81 ശതമാനം ഇടിവ് നേരിട്ട് 1618.91 ഡോളറിലെത്തി. ഒരാഴ്ചയില്‍ ഇടിഎച്ച് നേരിട്ട നഷ്ടം 1.12 ശതമാനമാണ്.
ബിഎന്‍ബി-300.59 ഡോളര്‍ (3.26 ശതമാനം വര്‍ധനവ്), എക്‌സ്ആര്‍പി-0.3696 ഡോളര്‍ (1.32 ശതമാനം ഇടിവ്), കാര്‍ഡാനോ-0.4997 ഡോളര്‍ (2.61 ശതമാനം ഇടിവ്), സൊലാന- 38.68 ഡോളര്‍ (2.95 ശതമാനം ഇടിവ്), പൊക്കോട്ട്-8.04 ഡോളര്‍ (1.95 ശതമാനം ഇടിവ്), ഡോഷ്‌കോയിന്‍-0.06641 ഡോളര്‍ (2.46 ശതമാനം ഇടിവ്), അവലാഞ്ച്-23.42 ഡോളര്‍ (2.73 ശതമാനം കുറവ്) എന്നിങ്ങനെയാണ് മറ്റ് ക്രിപ്‌റ്റോകറന്‍സി വിലകള്‍.
അതേസമയം, സൊലാന വാലറ്റുകള്‍ ഹാക്ക് ചെയ്തതുമായി ബന്ധപ്പെട്ട വിശദീകരണവുമായി ഇന്ത്യന്‍ എക്‌സ്‌ചേഞ്ചുകള്‍ രംഗത്തെത്തി. ഹാക്ക് ചെയപ്പെട്ട വാലറ്റുകള്‍ ഉപയോഗിക്കാത്തിടത്തോളം ഇന്ത്യയിലെ നിക്ഷേപകര്‍ സുരക്ഷിതരാണെന്ന് എക്‌സ്‌ചേഞ്ചുകള്‍ അറിയിച്ചു. ബുധനാഴ്ച പുലര്‍ച്ചെ ഏതാണ്ട് 8000 ത്തോളം വാലറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടിരുന്നു.
തുടര്‍ന്ന് 7 മില്ല്യണ്‍ ഡോളറാണ് നിക്ഷേപകര്‍ക്ക് നഷ്ടമായത്.