സ്മാർട്ട്‌ സിറ്റി: ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധംസ്മാർട് സിറ്റിയിൽ ടീകോമിനെ ഒഴിവാക്കൽ: തകരുന്നത് ദുബായ് മോഡൽ ഐടി സിറ്റിയെന്ന സ്വപ്നംകേരളത്തിൽ റിയൽ എസ്റ്റേറ്റ് വളരുമെന്ന് ക്രിസിൽസ്വർണക്കള്ളക്കടത്തിന്റെ മുഖ്യകേന്ദ്രമായി മ്യാൻമർസേവന മേഖലയിലെ പിഎംഐ 58.4 ആയി കുറഞ്ഞു

ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി 13 മാസത്തിനിടെ ഏറ്റവും താഴ്ന്ന നിലയിൽ

ന്യൂഡൽഹി: ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി 13 മാസത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിലയിൽ. റിഫൈനറികളിലെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട അടച്ചുപൂട്ടലുകളുടെയും പശ്ചിമേഷ്യയിലെ ഭൗമ-രാഷ്ട്രീയ പ്രതിസന്ധികളുടെയും പശ്ചാത്തലത്തിലാണ് ക്രൂഡ് ഓയിൽ ഇറക്കുമതി ക്രമാതീതമായി കുറഞ്ഞത്. അമിത വിതരണം, കുറഞ്ഞ ഡിമാൻഡ് എന്നിവയും ഇടിവിനെ സ്വാധീനിച്ചെന്നാണ് വിലയിരുത്തൽ.

റഷ്യ, ഇറാഖ്, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നീ വലിയ അഞ്ച് ക്രൂഡ് ഓയിൽ വിതരണക്കാരിൽ നിന്നുള്ള ഇറക്കുമതിയുടെ അളവ് തുടർച്ചയായി കുറഞ്ഞതായി കപ്പൽ ട്രക്കിങ് ഡാറ്റകൾ വ്യക്തമാക്കുന്നു.

ഇന്ത്യൻ റിഫൈനർമാർ ഒക്ടോബറിൽ, പ്രതിദിനം 4.35 ദശലക്ഷം ബാരൽ ക്രൂഡ് ആണ് (ബിപിഡി) ഇറക്കുമതി ചെയ്തതെന്ന് അന്താരാഷ്ട്ര കമ്മോഡിറ്റി മാർക്കറ്റ് അനലിറ്റിക്സ് സ്ഥാപനമായ കെപ്ലയിൽ നിന്നുള്ള പ്രൊവിഷണൽ വെസൽ ട്രാക്കിംഗ് ഡാറ്റ വ്യക്തമാക്കുന്നു.

സാധാരണ ഇറക്കുമതി ചെയ്യുന്നതിൽ നിന്ന് 7.6 ശതമാനം കുറവാണ് ഇത്. ഉയർന്ന ഡിമാൻഡും മറ്റ് ഘടകങ്ങളും നിലനിൽക്കുന്നുണ്ടെങ്കിലും നവംബറോടെ എണ്ണ ഇറക്കുമതി വീണ്ടും ഉയരുമെന്നാണ് വ്യവസായ നിരീക്ഷകർ പ്രതീക്ഷിക്കുന്നത്. എല്ലാ ഇന്ത്യൻ റിഫൈനറുകളും പൂർണ്ണമായും മടങ്ങിയെത്തുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

അസംസ്‌കൃത എണ്ണയുടെ ഇന്ത്യയിലെ ഏറ്റവും വലിയ ഉറവിട വിപണിയായ റഷ്യയിൽ നിന്നുള്ള കയറ്റുമതി തുടർച്ചയായി 9.2 ശതമാനം ഇടിഞ്ഞ് ഏഴ് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 1.73 ദശലക്ഷം ബിപിഡിയിലെത്തിയിട്ടുണ്ട്.

റിഫൈനറി മെയിൻ്റനൻസ് സീസൺ, എണ്ണ വിപണിയിലെ ചാഞ്ചാട്ടം എന്നിവയാണ് ഇതിന് പിന്നിലെ പ്രധാന കാരണങ്ങളായി കണക്കാക്കുന്നത്. ഒപ്പം, ചില ഗ്രേഡുകളിലുള്ള റഷ്യൻ ക്രൂഡിൻ്റെ ചൈനീസ് റിഫൈനർമാരിൽ നിന്നുള്ള മത്സരവും റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി കുറയുന്നതിൽ ഒരു പങ്കുവഹിച്ചിട്ടുണ്ട്.

ഇറാഖിൽ നിന്നും സൗദി അറേബ്യയിൽ നിന്നുമുള്ള എണ്ണ ഇറക്കുമതി അളവ് യഥാക്രമം 3.3 ശതമാനം കുറഞ്ഞ് 0.84 ദശലക്ഷം ബിപിഡിയിലും 10.9 ശതമാനം കുറഞ്ഞ് 0.65 ദശലക്ഷം ബിപിഡിയിലും എത്തി.

പ്രാരംഭ സൂചനകളും എണ്ണ ടാങ്കർ നീക്കങ്ങളും അനുസരിച്ച്, നവംബറിൽ ഇന്ത്യയുടെ എണ്ണ ഇറക്കുമതി പഴയ രീതിയിലേക്ക് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നവംബറിലെ ആദ്യ രണ്ടാഴ്ചകളിൽ ഇന്ത്യൻ തുറമുഖങ്ങളിലേക്കുള്ള എണ്ണ ചരക്ക് വരവ് ഏകദേശം 5 ദശലക്ഷം ബിപിഡി ആയിരിക്കുമെന്ന് കപ്പൽ നീക്കങ്ങൾ സൂചിപ്പിക്കുന്നു. ഒക്ടോബറുമായി താരതമ്യം ചെയ്യുമ്പോൾ അത് വളരെ കൂടുതലാണ്.

യുക്രെയ്ൻ യുദ്ധത്തിന് മുൻപ് ഇറാഖും സൗദി അറേബ്യയും ആയിരുന്നു ഇന്ത്യയിലേക്ക് ക്രൂഡ് ഓയിൽ വിതരണം ചെയ്യുന്ന രണ്ട് പ്രധാന രാജ്യങ്ങൾ. 2022 റഷ്യ യുക്രെയ്നിൽ അധിനിവേശം ആരംഭിച്ചതോടെ പാശ്ചാത്യ രാജ്യങ്ങൾ റഷ്യയുമായുള്ള വ്യാപാരബന്ധങ്ങളിൽ നിന്ന് പിന്മാറിയിരുന്നു.

പിന്നാലെ റഷ്യ ഓയിൽ വിലയിൽ വൻ കിഴിവ് പ്രഖ്യാപിച്ചതോടെ ഇന്ത്യൻ റിഫൈനർമാർ അങ്ങോട്ട് മാറുകയായിരുന്നു.

X
Top